Nadavaathil thurannilla

Song : Nadavaathil thurannilla
Movie : Kamboji
Year : 2016
Singer(s) : KS Chithra, Sreevalsan J Menon
Music : M Jayachandran
Lyricist(s) : ONV Kurup

നടവാതിൽ തുറന്നില്ല നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ..
വരുമെന്നോ.. വരില്ലെന്നോ…
വരുവാൻ വൈകിടുമെന്നോ പറയാതെ പോയതാം
പ്രണയമാണേറെയെന്നോ.. പാരിൽ മാനസതാരിൽ…

പ്രിയമെന്നു നിനച്ചു ഞാൻ ഒരുക്കിവെച്ചവയിലെൻ
പ്രിയതമ നിനക്കേതും കുതുകമില്ലേ..
ചന്ദനപ്പുടവയോ സിന്ദൂരത്തിലകമോ
ശൃംഗാരരസമോലും കാവ്യാലാപമോ…

നടവാതിൽ തുറന്നില്ല നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ..
വരുമെന്നോ.. വരില്ലെന്നോ…

കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും
പതിരെന്നോ കാറ്റിൽ പറന്നുപോമോ..
വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത
പൊൻചിലങ്കകളുടെ ഗാനാലാപമോ…

നടവാതിൽ തുറന്നില്ല നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ..
വരുമെന്നോ.. വരില്ലെന്നോ…
വരുവാൻ വൈകിടുമെന്നോ പറയാതെ പോയതാം
പ്രണയമാണേറെയെന്നോ.. പാരിൽ മാനസതാരിൽ…

Song : Nadavaathil thurannilla
Movie : Kamboji
Year : 2016
Singer(s) : KS Chithra, Sreevalsan J Menon
Music : M Jayachandran
Lyricist(s) : ONV Kurup

Nadavaathil thurannilla narunilaavudichittum
padivaathil kadannoraalananjillaa..
varumenno.. varillenno…
varuvaan vaikidumenno parayaathe poyathaam
pranayamaanereyenno.. paaril maanasathaaril…

priyamennu ninachu njaan orukki vechavayilen
priyathama ninekkethum kuthukamille..
chandanappudavayo sindoorathilakamo
shrungaara rasamolum kaavyaalaapamo…

Nadavaathil thurannilla narunilaavudichittum
padivaathil kadannoraalananjillaa..
varumenno.. varillenno…

kathirennu karuthi njaan karuthivechava verum
pathirennu kaattil parannupomo..
vandukal thediyethum chempavizhangal kortha
ponchilankakalude gaanaalaapamo…

Nadavaathil thurannilla narunilaavudichittum
padivaathil kadannoraalananjillaa..
varumenno.. varillenno…
varuvaan vaikidumenno parayaathe poyathaam
pranayamaanereyenno.. paaril maanasathaaril…

Lyrics – Ml
Lyrics – En