Marakumo Neyente

Movie

Karunyam

Music Director

Kaithapram

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1997

Song

Marakumo Neyente

ഹൂ….ഹൂ…. ആ ആആ..
മറക്കുമോ നീയെന്‍റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ… (മറക്കുമോ..)

തെളിയാത്ത പേന കൊണ്ടെന്‍റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നു പോയോ {2}
വടക്കിനിക്കോലായില്‍ വിഷുവിളക്കറിയാതെ
ഞാന്‍ തന്ന കൈനീട്ടം ഓര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍ (മറക്കുമോ..)

ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും {2}
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍
ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരി നീട്ടിയുണര്‍ത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്‍റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോള്‍ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം