Idukki Gold – Review

Idukki Gold – Review

Movie

Idukki Gold – Review

Directed by

Ashiq Abu

Written by

Shyam Pushkaran, Dileep Nair

Music by

Bijilal Sunder

Studio

Rajaputra Visual Media

Starring

Prathap Pothan, Lal, Maniyan Pilla raju, Babu Antony, Vijaya Raghavan, Raveendran, Sajitha Madathil

ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ്‌ ഈടുക്കി ഗോള്‍ഡ്. മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വിണ്ടും ഒത്തുചേരുന്ന അഞ്ചു സുഹൃത്തുക്കള്‍ അവര്‍ തങ്ങളുടെ ബാല്യകാലത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അക്കാലങ്ങളില്‍ കാട്ടിക്കൂട്ടിയ വികൃതിത്തരങ്ങളും തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ജീവിതത്തിലെ വീര്‍പ്പുമുട്ടലുകളുമൊക്കെയാണ്‌ കഥയില്‍ പ്രതിപാതിക്കുന്നത്.

ബോസ്സ് സ്റ്റുഡിയൊ നടത്തുന്ന അവിവാഹിതനായ രവിയുടെ (രവീന്ദ്രന്‍ ) കഥപറഞ്ഞാണ്‌ ചിത്രം തുടങ്ങുന്നത്. മദനന്‍ എന്ന പ്ലാന്‍ററായാണ്‌ മണിയന്‍ പിള്ളരാജുവിന്‍റെ കഥാപത്രം അദ്ദേഹത്തിന്റെ ഭാര്യായി സജിത മഠത്തില്‍. ഇരുവരും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുന്ന രംഗത്തോടെയാണ്‌ അവരുടെ ഭാഗം ആരംഭം. അമ്പത്തി അഞ്ചാം വയസ്സില്‍ ചെക്കോസ്ലാവിയയില്‍ നിന്ന്‌ മക്കളുമായുണ്ടായ ചില പ്രശ്നങ്ങളില്‍ അവിടം വിട്ട് നാട്ടില്‍ സഹോദരിയുടെ വീട്ടിലെത്തിയ മൈക്കിള്‍  എന്ന കഥാപാത്രമാണ്‌ പ്രതാപ് പോത്തന്‍ അഭിനയിച്ചിരിക്കുന്നത്. 

ഒരു വിദേശവനിതയെ കല്യാണം കഴിച്ചു അവരുടെ ഇഷ്ടാനുഷ്ടങ്ങള്‍ക്കനുസരിച്ച് അവരുടെതന്നെ റസ്റ്റോറന്‍റില്‍ വെയിറ്റര്‍ ആയി  ഒതുങ്ങിക്കഴിയുന്ന ആന്‍റണി എന്ന കഥാപത്രമാണ്‌ ബാബു ആന്‍റണിയുടേത്. വിഭാര്യനും രാഷ്ട്രീയക്കാരനുമായ രാമനെയാണ്‌ വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. സഹപ്രവര്‍ത്തകയെ വര്‍ഷങ്ങളായി അവളറിയാതെ സ്നേഹിക്കുകയും അവളുടെ കല്യാണപ്പിറ്റേന്ന് മകന്റെ പിന്‍ബലത്തോടെ വിളിച്ചിറക്കിക്കൊണ്ടു വരികയും ചെയ്യുന്നതാണ്‌ രാമന്‍റെ കഥയുടെ ചുരുക്കം.

ശേഷം ഈ അഞ്ചു സുഹൃത്തുക്കളും ഒരുമിച്ച് പഴയകാല അനുഭവങ്ങളെ അയവിറക്കാന്‍ ഇടുക്കിക്ക് പോവുന്നു. പഴയകാലത്തെ കഥ വിവരിക്കുന്നത് ഇപ്പഴത്തെ കഥയോട് ഇടകലര്‍ത്തി കാണിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.  ഇടുക്കി ഗോള്‍ഡിന്റെ ലഹരിയും പിന്നെ അരുതായ്കകളുടെ പച്ചതഴപ്പാര്‍ന്ന ഓര്‍മ്മകള്‍ക്കുമിടയില്‍  ഇടയ്ക്കിടയ്ക്ക് എഴുതി കാണിക്കുന്ന വാചകങ്ങള്‍ ഒരു വേറിട്ട ശൈലിയായ് കൂട്ടിചേര്‍ക്കുന്നു.

ഇടുക്കിയുടെ മഞ്ഞുമൂടിയ പച്ചപ്പില്‍ മനോഹരമായി ചിത്രീകരിക്കുന്ന ഫ്രൈമുകള്‍ പ്രേക്ഷകര്‍ക്കു കണ്‍കുളിര്‍ക്കെ കാണാം. ഷൈജു ഖാലിദിന്‍റെ ക്യാമറ ദൃശ്യങ്ങളാണ്‌ ചിത്രത്തിന്റെ നട്ടെല്ലെന്നു വേണം പറയാന്‍, അത്ര മനോഹരമായാണ്‌ ദൃശ്യവിഷ്കരണം. സന്തോഷ്‌ എച്ചിക്കാനത്തിന്റെ ചെറു കഥയെ ആസ്പഥമാക്കിയാണ്‌ ചിത്രം തയ്യാറാക്കിയത്  സംഗീതം ബിജിബാല്‍.
Final Rating