Enthinu veroru sooryodayam

ഗാനം : എന്തിനു വേറൊരു സൂര്യോദയം
ചിത്രം : മഴയെത്തും മുന്‍പെ‍
വര്‍ഷം : 1995
ഗായകര്‍ : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം

എന്തിനു വേറൊരു സൂര്യോദയം …
എന്തിനു വേറൊരു സൂര്യോദയം …
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം –
ഇന്ന് നീയെന്നരികിലില്ലേ
മലര്‍വനിയില്‍…വെറുതെ…
എന്തിനു വേറൊരു മധുവസന്തം

നിന്റെ നൂപുര മര്‍മ്മരം –
ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍
രാഗ ലോലമായ്‌ ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയിന്നും അണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ… അണിയൂ

എന്തിനു വേറൊരു സൂര്യോദയം …

ശ്യാമ ഗോപികേ ഈ മിഴി-
പ്പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്‍
ആര്‍ദ്രമായ്‌ മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ …..

എന്തിനു വേറൊരു സൂര്യോദയം …
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം –
ഇന്ന് നീയെന്നരികിലില്ലേ
മലര്‍വനിയില്‍…വെറുതെ…
എന്തിനു വേറൊരു മധുവസന്തം …

Song : Enthinu veroru sooryodayam
Movie : Mazhayethum Munpe
Year : 1995
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : Kaithapram

Enthinu veroru sooryodayam ..
Enthinu veroru sooryodayam –
neeyen ponnushassandhyayalle
enthinu veroru madhuvasatham ..
enthinu veroru madhuvasatham –
innu neeyennarikilille
malarvaniyil …veruthe…
enthinu veroru madhuvasantham

ninte noopura marmmaram onnu
kelkkaanaay vannu naan
ninte saanthwana venuvil raaga
lolamaay jeevitham
neeyente aananda neelaambari
neeyinnum anayaatha deepaanjali
iniyum chilambaniyoo…aniyoo

Enthinu veroru sooryodayam ..

shyaama gopike ee mizhi-
ppookkalinnenthe eeranaay
thaavakaangulee laalanangalil
aardramaay maanasam
poo kondu moodunnu vrindaavanam
sindooramaniyunnu raagaambaram
paadoo swara yamune

Enthinu veroru sooryodayam –
neeyen ponnushassandhyayalle
enthinu veroru madhuvasatham –
innu neeyennarikilille
malarvaniyil …veruthe…
enthinu veroru madhuvasantham…

Lyrics – Ml
Lyrics – En