Drishyam – Review & Full Movie

Drishyam – Review & Full Movie

Movie

Drishyam

Directed/Written by

Jeethu Joseph

Misic

Anil Johnson, Vinu Thomas

Studio

Aashirvad Cinemas

Staring

Mohanlal, Meena, Asha Sarath, Kunjan

Full Movie


മോഹന്‍ലാലെന്ന നടന വിസ്മയമയത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച ചിത്രമാണ്‌ ദൃശ്യം. തികച്ചും യാദൃശ്ചികമായി ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന അവിചാരിത സംഭവവും അതിനെ അവര്‍ അതിജീവിക്കുകയും ചെയ്യുന്നതാണ്‌ ചിത്രത്തിന്‍റെ പ്രമേയം. ആക്ഷനോ മുഴുനീള ഡയലോഗുകളോ ഒന്നുമില്ലാത്ത  എന്നാല്‍ അതിഗംഭീരമായ ഒരു സസ്പന്‍സ് ത്രില്ലറാണ്‌ ജിത്തു ജോസഫ്‌ ഒരുക്കിയ ദൃശ്യം.

ജോര്‍ജ് കുട്ടി (മോഹന്‍ലാല്‍) രാജാക്കാട് എന്ന ഒരു ചെറിയ ഗ്രാമത്തിലെ കേബിള്‍ ടിവി സ്ഥാപന ഉടമയാണ്‌. ടി വിയില്‍ വരുന്ന എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കണ്ടിരിക്കുമായിരുന്നു ജോര്‍ജ് കുട്ടി. നാലാം ക്ലാസ്സ് പാസായ ജോര്‍ജ് കുട്ടിയും പത്താം ക്ലാസ്സ് തോറ്റ ഭാര്യ റാണിയും (മീന) പിന്നെ രണ്ടു കുട്ടികളുമാണ്‌ ജോര്‍ജ് കുട്ടിയുടെ കുടുംബം. 

കൊച്ചു കൊച്ചു സന്തോഷവും, ഇണക്കവും, പിണക്കവും, പരിഭവവും ഒക്കെയായി ജീവിക്കുന്ന അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം നടക്കുന്നു. താന്‍ കണ്ട പല സിനികളില്‍ നിന്നുള്ള അറിവ് കൊണ്ട് ജോര്‍ജ് കുട്ടി തന്‍റെ കുടുംബത്തെ രക്ഷിക്കുന്നതാണ്‌ കഥ.

ജോര്‍ജ് കുട്ടിയായി മോഹന്‍ ലാല്‍  തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലുള്ള മറ്റുള്ളവരും തങ്ങളുടെ ഭാഗം മനോഹരമാക്കി. അതുപോലെ തന്നെ മീനയും, സിദ്ദിഖും പോലീസ് ഐ ജിയായി ആശ ശരത്തും നന്നായി അഭിനയിച്ചു. ഹാസ്യവേഷങ്ങളില്‍ മാത്രം കണ്ട് പരിചയിച്ച കലാഭവന്‍ ഷാജോണിന്‍റെ പോലീസ് വേഷം എടുത്തു പറയേണ്ടതാണ്‌. 

ജിത്തു ജോസഫ് എന്ന സംവിധായകന്‍റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും ഗംഭീരമായ ചിത്രമാണിത് എന്നതില്‍ സംശയമില്ല. മന്ദഗതിയില്‍ തുടങ്ങുന്ന കഥ പിന്നീട് ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ്‌ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമാനുഷികത്വം ഒട്ടുമില്ലാതെ നായകന്‍ തന്‍റെ കുടുംബത്തെ രക്ഷിക്കുന്നത് വളരെ മനോഹരമാക്കുന്നതില്‍ ജിത്തു ജോസഫ് തീര്‍ച്ചയായും വിജയിച്ചു എന്നു വേണം പറയാന്‍. 
Final Rating

Stills