Doore Doore Aazhi

Movie

Geethaanjali

Music by

Vidyasagar

Lyrics by

O. N. V. Kurup

Singer(s)

M. G. Sreekumar

Release

2013

Music Label

Eastcoast Audios

Song

Doore Doore Aazhi

ദൂരേ ദൂരേ ആഴിപ്പെണ്ണിന്‍
ഏഴാം പൂമേട കാണാന്‍
ആരെന്‍ മുത്തേ നിന്നെ കൂട്ടി
ആരും കാണാതെ പോയീ
ആഴം കാണാത്താഴ്‌വാരങ്ങള്‍
നീ കണ്ടു കേഴുംന്നേരം
കാണാക്കണ്ണീരാഴം
ദൂരേ ദൂരേ ആഴിപ്പെണ്ണിന്‍
ഏഴാം പൂമേട കാണാന്‍
ആരെന്‍ മുത്തേ നിന്നെ കൂട്ടി
ആരും കാണാതെ പോയീ

മുത്തേ നിന്റെ ഓര്‍മ്മകളെ
മുത്തം നല്‍കി ഞാനുറക്കീ
പൊന്നും കുരിശോലും ഒരു താലി ചാര്‍ത്തിടും(2)

വേളിപ്പെണ്ണായി നിന്നെ
കാണാന്‍ മോഹിച്ചെന്നും
എല്ലാം മോഹം മാത്രം
ചൊല്ലുന്നാരോ കാറ്റിന്‍
കടലമ്മേയെന്‍ മോഹങ്ങള്‍ തല്ലിത്തകര്‍ത്തു നീ
കണ്ണീരാഴിയില്‍ ആഴ്ത്തീ
ദൂരേ ദൂരേ ആഴിപ്പെണ്ണിന്‍
ഏഴാം പൂമേട കാണാന്‍

പ്രാണന്‍പോയ ശംഖുപോലെ
പാടിത്തീര്‍ന്ന പാഴ്മുളപോല്‍
കണ്ണീര്‍ നനവോലും
ഈ കരയില്‍ വീണു ഞാന്‍ (2)

ഓര്‍മ്മച്ചിപ്പിക്കുള്ളില്‍
ഒരുതുള്ളി കണ്ണീല്‍ മാത്രം
മേലേ താളം തുള്ളും
ആഴിക്കുള്ളില്‍ മൗനം
കടലമ്മേ നീയിന്നെന്റെ പൊന്‍മുത്തിനെ
തായോ തായോ തായോ തായേ