Chandra Lekha Song Recording

Chandra Lekha Song Recording

മലയാളത്തിനു ഒരു പുതിയ ഗായികയെക്കൂടി.
ഭര്‍ത്താവിന്റെ അനുജന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരു ഗാനം യുടൂബിലും ഫേസ്ബുക്കിലും വൈറല്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും അടൂര്‍ സ്വദേശി ചന്ദ്രലേഖ കണ്ടിരുന്നില്ല. മൂന്ന് വയസുകാരനായ മകന്‍ ശ്രീഹരിയെ ഒക്കത്ത് ചേര്‍ത്തു വച്ച് അടുക്കള വാതില്‍കല്‍ ചേര്‍ന്ന് നിന്ന് 'രാജഹംസ'ത്തിനു തിരി തെളിച്ചപ്പോള്‍ ലോകത്തെ മലയാളി കര്‍ണ്ണപുടങ്ങളില്‍ സംഗീതത്തിന്റെ പെരുമഴയായി അത് പെയ്തിറങ്ങി. എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു 'ആരാന്നു ഈ ഗായിക?'