Bicycle Thieves – Review

Bicycle Thieves – Review

Movie

Bicycle Thieves

Directed/Witten by

Jis Joy

Produced by

Dr.S. Saji kumar

Music by

Deepak Dev

Studio

Darmic Films

Starring

Asif Ali, Aparna Gopinath, Saiju Kurup, Aju Varghese, Balu

കടം കയറി അച്ചനും അമ്മയും അത്മഹത്യ ചെയ്തപ്പോള്‍ അനാഥനായ ചാക്കോ (ആസിഫ് അലി) ബന്ധുവീട്ടിലാണ്‌ താമസിച്ചിരുന്നത്. അവരുടെ പരിഹാസവും ശാസനയും സഹിക്കവയ്യാതായപ്പോള്‍ ചാക്കോ വീട് വിട്ടിറങ്ങുന്നു ആ പോക്കില്‍ അവിടുത്തെ സൈക്കിളും മോഷ്ടിച്ചാണ്‌ നാടുവിടുന്നത്‌. 

പക്ഷെ അവന്‍ എത്തിപ്പെടുന്നത് സൈക്കില്‍ കള്ളനായ ബോസ് എന്ന ബോസ് പ്രകാശിന്‍റെ (സലിം കുമാര്‍) അടുത്തായിരുന്നു. അവിടെ അവനു കൂട്ടായി രണ്ട് കൂട്ടുകാരും. സൈക്കിളുകള്‍ മാത്രം മോഷ്ടിച്ച്‌ തമിഴ്നാട്ടിലേക്ക് കടത്തല്‍ ആയിരുന്നു അവരുടെ തൊഴില്‍. അവിടെവച്ച് കുറച്ച്  വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് കോടി രൂപ തട്ടിയെടുക്കന്‍ ഇവര്‍ക്ക് ഒരു ക്വട്ടേഷന്‍ കിട്ടുന്നു. ആ ക്വട്ടേഷനോടെ അവരുടെ കൂട്ടുകെട്ടു തകരുന്നു അതിനുശേഷം നടക്കുന്ന തട്ടിപ്പിന്‍റെ പല മേഖലകളും കോര്‍ത്തിണക്കിയുള്ള സംഭവങ്ങളാണ്‌ ചിത്രത്തിലുള്ളത്. ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ ഇഴഞ്ഞുനീങ്ങല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ അത്യാവശ്യം കോമഡിയും സസ്പന്‍സും കൂട്ടിച്ചേര്‍ത്താണ്‌ അവതരണം.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്‍റെ അഭിനയമാണ്‌ ചിത്രത്തിന്‍റെ ഹൈലൈറ്റ്. കോമഡിയും തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് വിജയ് തെളിയിച്ചിരിക്കുന്നു. ABCD യില്‍ അഭിനയിച്ച അപര്‍ണ ഗോപിനാഥ് നായികയാണെങ്കിലും തന്‍റെ ഭാഗം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിയാതെപോയി. പറഞ്ഞു പഴകിയ കഥാ സന്ദര്‍ഭങ്ങളാണെങ്കിലും കണ്ടിരിക്കാവുന്നതാണ്‌.
Final Rating

Stills