7th Day – Photoshoot Making Video

7th Day – Photoshoot Making Video

Movie

7th Day

Directed/Written by

Syamdhar

Misic

Deepak Dev

Studio

Movie Junction

Staring

Prithvi Raj, Janani Iyer, Vinay Forrt, Ajmal Ameer, Paveen Prem

മുംബൈ പോലീസ്, മെമ്മറീസ്, ഔറംഗസേബ് എന്നീ ചിത്രങ്ങളില്‍ പോലീസ് കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിച്ച പൃഥ്വിരാജിന്റെ മറ്റൊരു മുഖമാണ് 'സെവന്‍ത്ത് ഡേ' എന്ന ചിത്രത്തിലെ ഡേവിഡ് എബ്രഹാം. 

ഈ സിനിമയില്‍ കരിയറിലാദ്യമായി തിരക്കഥ, സംവിധാനം, നിര്‍മ്മാണം എന്നീ മൂന്നു മേഖലയിലും പൃഥ്വിരാജ് നവാഗതരുമായി കൈകോര്‍ക്കുകയാണ്. ജനനി അയ്യര്‍ നായികയായി എത്തുന്നു. മൂവി ജങ്ഷന്റെ ബാനറില്‍ ഷിബു ജി. സുശീലന്‍ നിര്‍മ്മിച്ച് ശ്യാംധര്‍ സംവിധാനം ചെയ്യുന്ന 'സെവന്‍ത്ത് ഡേ'യുടെ രചന അഖില്‍ പോളിന്റേതാണ്.

ഡേവിഡ് എബ്രഹാം ഐ. പി. എസ്., കേരളാ പോലീസിന്റെ ക്രൈംബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്താക്കപ്പെട്ട 42 കാരന്‍. പോലീസിന്റെ ക്രൈം റിക്കോര്‍ഡില്‍ രേഖപ്പെടുത്താതെ പോയ ഒരു സംഭവത്തിനു പിന്നാലെ ഡേവിഡ് എബ്രഹാം നടത്തുന്ന ഏഴു ദിവസത്തെ യാത്രയാണ് 'സെവന്‍ത്ത് ഡേ'.

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, വിനയ് ഫോര്‍ട്ട്, പ്രവീണ്‍ പ്രേം, പ്രശാന്ത് നാരായണന്‍, ടി.ജി. രവി തുടങ്ങിയവരാണ്‌ മറ്റു പ്രധാന താരങ്ങള്‍ . ക്യാമറ: സുജിത് വാസുദേവ്, സംഗീതം: ദീപക് ദേവ്.