Vidatharoo Innee

ഗാനം : വിട തരൂ ഇന്നീ സായം
ചിത്രം : എന്റെ നന്ദിനിക്കുട്ടിക്ക്
വര്‍ഷം : 1984
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ആ…ആ…ആ…ആ…ആ..
വിട തരൂ ഇന്നീ സായം സന്ധ്യയിൽ
വിട തരൂ ഇന്നീ സായം സന്ധ്യയിൽ
എതോ കാണാ തീരം തേടീ
എതോ യാത്രാ ഗീതം പാടി-പിരിയുവാൻ
ഇന്നീ സായം സന്ധ്യയിൽ
വാനമ്പാടി വീണ്ടും പാടി
വാടും പൂവിൻ മൗനം തേങ്ങി വിട തരൂ..

ഈ.. ശാഖികൾ പൂവിടും
ഗാന സുരഭിയാം നിമിഷം
ഈ.. ശാഖികൾ പൂവിടും
ഗാന സുരഭിയാം നിമിഷം-
തേടീ ജനിമൃതി യവനിക
ചുരുളഴിഞ്ഞിവിടെ നാം പാടുന്നു..
വിട തരൂ ഇന്നീ സായം സന്ധ്യയിൽ
എതോ കാണാ തീരം തേടീ
എതോ യാത്രാ ഗീതം പാടി വിട തരൂ..

ഈ.. യാത്രയിൽ പിന്നെയും
പാടും സ്മൃതികളായ്‌ പിറകെ
ഈ.. യാത്രയിൽ പിന്നെയും
പാടും സ്മൃതികളായ്‌ പിറകെ-പോരൂ
ഇരുവഴി പിരിയെ നിൻ-
ഹൃദയമെൻ ഹൃദയത്തിൽ പാടുന്നൂ
തുകില കണികകൾ നിറുകിലണിയുമീ
അരിയൊരുഷമലരിൽ തൊഴുതു-
വിരിയുമൊരു മംഗല്യ ഹാരം നിൻ
മാറിൽ ഞാൻ ചാർത്തീടും

വിട തരൂ ഇന്നീ സായം സന്ധ്യയിൽ
എതോ കാണാ തീരം തേടീ
എതോ യാത്രാ ഗീതം പാടി-പിരിയുവാൻ
ഇന്നീ സായം സന്ധ്യയിൽ
വാനമ്പാടി വീണ്ടും പാടി
വാടും പൂവിൻ മൗനം തേങ്ങി വിട തരൂ..

Song : Vidatharoo Innee
Movie : Ente Nandinikkuttikku
Year : 1984
Singer : KJ Yesudas
Music : Raveendran
Lyricist : ONV Kurup

aa…aa…aa…aa…aa…
vida tharoo.. innee saayam sandhyayil
vida tharoo.. innee saayam sandhyayil
etho kaanaa theeram thedi…
etho yaathraa geetham paadi
piriyuvaan.. innee saayam sandhyayil..
vaanambaadi veendum paadi
vaadum poovin mounam thengi vida tharoo…

ee.. shaakhikal poovidum
gaanasurabhiyaam nimisham-
ee.. shaakhikal poovidum
gaanasurabhiyaam nimisham-
thedee janimrithi yavanika
churulazhinjivide naam paadunnu
vida tharoo innee saayam sandhyayil
etho kaanaa theeram thedi…
etho yaathraa geetham paadi vida tharoo..

ee yaathrayil pinneyum
paadum smrithikalaay pirake
ee yaathrayil pinneyum
paadum smrithikalaay pirake
poroo iruvazhi piriye nin
hridayamen hridayathil paadunnu
thukina kanikakal nirukayilaniyumee
ariyorushamalaril thozhuthu
viriyumoru mangalya haaram nin
maaril njaan chaartheedum

vida tharoo innee saayam sandhyayil
etho kaanaa theeram thedi
etho yaathraa geetham paadi
piriyuvaan innee saayam sandhyayil
vaanambaadi veendum paadi
vaadum poovin mounam thengi vida tharoo…

Lyrics – Ml
Lyrics – En