Vezhaambal kezhum

ഗാനം : വേഴാമ്പൽ കേഴും വേനൽ
ചിത്രം : ഓളങ്ങള്‍ ‍
വര്‍ഷം : 1982
ഗായകര്‍ : കെ.ജെ. യേശുദാസ്, എസ്. ജാനകി
സംഗീതം : ഇളയരാജ
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ലലലാലാ വേഴാമ്പൽ കേഴും….
ലലലാലാ ..വേനൽ കുടീരം….
ലലലാല ലലലാല ലാ..

വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്‌

വേഴാമ്പൽ കേഴും വേനൽ കുടീരം നീ
വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലലലല ലലലല ലാ.. ലലലാ…
ലലലല ലലലല ലാ.. ലലലാ…
ലലലല ലലലല ലലലല…
ലലലല ലലലല ലലലല…

ഈ വഴി ഹേമന്തം എത്ര വന്നു
ഈറനുടുത്തു കൈകൂപ്പി നിന്നു
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു
മായികാ മോഹമായ്‌ മാരിവിൽ മാലയായ്‌
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ …

വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്‌
വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലലലല ലലലല ലാ.. ലലലല ലലലല ലാ..

ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്‌ ഓർമ്മകൾ പാറുന്നുവോ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്‌
വേഴാമ്പൽ കേഴും വേനൽ കുടീരം നീ …
ലാലലലാ ലാലലലാ…ലാ….

Song : Vezhaambal kezhum
Movie : Olangal
Year : 1982
Singer(s) : K.J. Yesudas, S. Janaki
Music : Ilayaraja
Lyricist : ONV Kurup

Laalalalaalaa vezhaambal kezhum….
laalalalaalaa venalkudeeram….
laalalaala laalalalalaa laa

vezhaambal kezhum venalkkudeeram nee
ekaakinee ninnormmakal etho nizhalchithrangalaay
vezhaambal kezhum venalkkudeeram nee

vezhaambal kezhum venalkkudeeram nee
vezhaambal kezhum venalkkudeeram nee

lalalalalalalalalala lalalaa
lalalalalalalalalala lalalaa
lalalalalala lalalalalalala
lalalalalala lalalalalalala

ee vazhi hemanthamethra vannu
eeranuduthu kaikooppininnu
ethra vasanthangal ninte munnil
pushpapaathrangalil thenpakarnnu
maayikaamohamaay maarivil maalayaay
maayunnuvo maayunnuvo
ormmakal kezhunnuvo

vezhaambal kezhum venalkkudeeram nee
ekaakinee ninnormmakal etho nizhalchithrangalaay
vezhaambal kezhum venalkkudeeram nee

laalalalaalaa….laalalalaalaa…..laalalaalaa
jeevanil kannuneer vaattiveykkum
eeyolam ormmakal kaathuveykkum
jeevitham thullithudichunilkkum
pooviralthumbile thullipole
vaarilamppoovukal vaadiveenaalumee
vaadikalil vandukalaay
ormmakal paarunnuvo

vezhaambal kezhum venalkkudeeram nee
ekaakinee ninnormmakal etho nizhalchithrangalaay
vezhaambal kezhum venalkkudeeram nee
vezhaambal kezhum venalkkudeeram nee
laalalalala laalaala laa…

Lyrics – Ml
Lyrics – En