Vettah Malayalam Movie Review

Vettah Malayalam Movie Review

ട്രാഫിക് എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാജേഷ്‌ പിള്ളയുടെ പുതിയ സിനിമയാണ് വേട്ട. ത്രില്ലർ എന്നോ സൈക്കോ ത്രില്ലർ എന്നോ ചിത്രത്തെ വിശേഷിപ്പിക്കം. അദ്ദേഹത്തിന്റെ ആദ്യ ചിത്രം ഹൃദയത്തിൽ സൂക്ഷിക്കാനായിരുന്നു. പിന്നീട് ട്രാഫിക്, മിലി, ട്രാഫിക് (ഹിന്ദി) തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.

ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സൈക്കോ ത്രില്ലറാണ് വേട്ട. കുറ്റവും ശിക്ഷയും സത്യവും നുണയും മാറിമറിയുന്ന ഊഹിക്കാനാവാത്ത കഥാഗതിയുമുള്ള ഒരു ചിത്രം. സൈക്കോ ത്രില്ലർ ചിത്രമായത് കൊണ്ട് ഇതല്ലാതെ ചിത്രത്തിന്റെ കഥ പറയാനാവില്ല. വളരെ പതിയെ തുടങ്ങുന്ന ചിത്രം, ആദ്യ പകുതിയിൽ ഒരുപാട് സംശയങ്ങളും ആകാംക്ഷകളും ബാക്കിയാക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ പ്രേക്ഷകന് ഒരു സംശയവും ഇല്ലാത്ത വിധം ഇതിനെല്ലാം ഉത്തരം തരുന്നു.

ചിത്രത്തിൽ അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു എങ്കിലും കുഞ്ചാക്കോ ബോബന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷം വേട്ടയിലെ മെൽവിൻ ആയിരിക്കും. ആദ്യാവസാനം ദുരൂഹത ഉണർത്തുന്ന മെൽവിൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ തിളങ്ങി.

അരുൺലാൽ രാമചന്ദ്രന്റെ തിരക്കഥ ഒരു സൈക്കോ ത്രില്ലറായി അവതരിപ്പിക്കാൻ സംവിധായകൻ രാജേഷ്‌ പിള്ളയ്ക്ക് സാധിച്ചു. പശ്ചാത്തല സംഗീതവും ഛായഗ്രഹണവും ചിത്രത്തോട് നീതി പുലർത്തി.

ഒരു നല്ല സിനിമ കാണണം എന്നാണ് ആഗ്രഹമെങ്കിൽ തീർച്ചയായും വേട്ടയ്ക്ക് ടിക്കറ്റ് എടുക്കാം.

സത്യത്തെക്കാൾ എത്രയോ ശക്തമാണ് നുണ 😉

0 votes, average: 0.00 out of 50 votes, average: 0.00 out of 50 votes, average: 0.00 out of 50 votes, average: 0.00 out of 50 votes, average: 0.00 out of 5 (0 votes, average: 0.00 out of 5)
Loading ... Loading ...


Read – Ml
Cast & Crew