Varnna vrindaavanam

ഗാനം : വര്‍ണ്ണവൃന്ദാവനം
ചിത്രം : കളിയൂഞ്ഞാല്‍‍
വര്‍ഷം : 1997
ആലാപനം : ലേഖ ആര്‍ നായര്‍
സംഗീതം : ഇളയരാജ
ഗാനരചന : കൈതപ്രം

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ….
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസവനികയില്‍ …
നവവസന്തമിവിടെ വരുമോ…
വനമുരളിയൊഴുകിവരുമോ
യദു വരുമോ യമുനയില്‍ വരുമോ

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ….
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസവനികയില്‍ …

മീട്ടാത്ത ഗന്ധര്‍വവീണ
സ്നേഹമന്ത്രങ്ങള്‍ മീട്ടുന്നു
രാഗാര്‍ദ്രസിന്ദൂരമോടെ
പ്രേമസൂനങ്ങള്‍ പൂക്കുന്നു
സ്വപ്നങ്ങള്‍ പാടുന്നു ആത്മഗീതങ്ങള്‍
അലിവിന്‍ മധുമഴപോലെ..
പൂവായ പൂവെല്ലാം പൂ കൊണ്ടു മൂടുന്നു
അഴകിന്‍ അലര്‍ശരന്‍പോലെ
കാണുന്ന മാത്ര എന്നെ-
മെയ്യോടു ചേര്‍ത്തു പുല്‍കാന്‍
കാര്‍വര്‍ണ്ണൻ എന്നു വരുമോ…

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ….
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസവനികയില്‍ …

ഞാനൊന്നു തഴുകുന്ന നേരം …
ദേവശില്‍‌പ്പങ്ങള്‍ മിന്നുന്നു
പാദങ്ങളിളകുന്ന നേരം …
ഗോപവൃന്ദങ്ങളാടുന്നു
കാതോടു കാതോരം കണ്ണോടു കണ്ണോളം
പ്രണയം തളിരണിയുന്നു
പൂങ്കുയില്‍ കൂകുന്നു പൊന്‍മയിലാടുന്നു
എങ്ങും.. ലയമണിയുന്നു
ഏകാന്തരാവില്‍ എന്നെ –
മെയ്യോടു ചേര്‍ക്കുവാനായ്
മണിവര്‍ണ്ണൻ എന്നു വരുമോ…

വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ….
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസവനികയില്‍ …
നവവസന്തമിവിടെ വരുമോ…
വനമുരളിയൊഴുകിവരുമോ
യദു വരുമോ യമുനയില്‍ വരുമോ
വര്‍ണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ
ജന്മമുണരുമോ…..
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ
രാസവനികയില്‍ ……

Song : Varnna vrindaavanam
Movie : Kaliyoonjal
Year : 1997
Singer(s) : Lekha R. Nair
Music : Ilayaraja
Lyricist(s) : Kaithapram

Varnna vrindaavanam ennumundaavumo
varnna vrindaavanam ennumundaavumo
janmamunarumo…..
kannanundaavumo raadhayundaavumo
raasavanikayil…..
navavasanthamivide varumo
vanamuraliyozhuki varumo
yadu varumo yamunayil varumo

varnna vrindaavanam ennumundaavumo
janmamunarumo…..
kannanundaavumo raadhayundaavumo
raasavanikayil…..

meettaatha gandharva veena
snehamanthrangal meettunnu
raagaardra sindooramode
premasoonangal pookkunnu
swapnangal paadunnu aathmageethangal
alivin madhumazha pole
poovaaya poovellaam poo kondu moodunnu
azhakin alarsharan pole
kaanunna maathra enne –
meyyodu cherthu pulkaan
kaarvarnnan ennu varumo..

njaanonnu thazhukunna neram
devashilpangal minnunnu
paadangalilakunna neram
gopavrindangalaadunnu
kaathodu kaathoram kannodu
kannolam pranayam thaliraniyunnu
poonkuyil kookunnu ponmayilaadunnu
engum layamaniyunnu
ekaantha raavil enne-
meyyodu cherkkuvaanaay
manivarnnan ennu varumo

varnna vrindaavanam ennumundaavumo
janmamunarumo…..
kannanundaavumo raadhayundaavumo
raasavanikayil….
navavasanthamivide varumo ..
vanamuraliyozhuki varumo..
yadu varumo yamunayil varumo…
varnna vrindaavanam ennumundaavumo
janmamunarumo…..
kannanundaavumo raadhayundaavumo
raasavanikayil….

Lyrics – Ml
Lyrics – En