Vaarminnal

ഗാനം : വാര്‍മിന്നല്‍
ചിത്രം : അഡ്വെഞ്ചര്‍സ് ഓഫ് ഓമനകുട്ടന്‍
വര്‍ഷം : 2017
ആലാപനം : ഹരിചരണ്‍
സംഗീതം : അരുണ്‍ മുരളീധരന്‍
ഗാനരചന : ബി. കെ ഹരിനാരായണന്‍

നിലാ നിലാവു പെയ്യുമീ കിനാവുപോലെ നീ
വരുന്നു മുന്നിൽ വിരൽ തലോടും ഓർമ്മയിൽ
തുളുമ്പി എൻ മനം ഇതാദ്യമായി
പടര്‍ന്നിടുന്ന തീയ് പോലെ മെയ്യഴകേ
നുണഞ്ഞലിഞ്ഞ തേനു പോലെ ഉള്ളാകെ
പുണര്‍ന്നമർന്ന മഞ്ഞുപോലെ നെഞ്ചഴകേ
ചേരുന്നു നീ താനേ
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ…

വേറൊരീണം തേടി എന്നിൽ വന്നു പല്ലവി നീ
എന്നിലാരോ തന്ത്രി മീട്ടി നിന്നിൽ ചേർന്നു പാടാൻ
ഈറൻ തേൻകുടം നീ
നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ
ഏതോ പൊയ്‌മുഖത്തിന് നിഴൽ ചൂടി ഞാനും
നിന്നു മെല്ലെ മെല്ലെ…
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ…

നിന്റെ കാലിൽ വെള്ളി നൂലിൽ ചിന്നും മുത്തു പോലെ
ഒന്ന് മാറാം നിന്റെ ചോടിൽ എന്നും താളമേകാം
നേരിൻ തൂവെളിച്ചം വരുംനാളിൽ ഒന്നിൽ
എങ്ങോ മാഞ്ഞിടല്ലേ നോവിൻ തൂവലേകി
പകൽ വാനിലൂടെ ദൂരെ പാറിടല്ലേ…
വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ
ഓരോ രാക്കിനാവിലും വന്നണഞ്ഞു
കൊഞ്ചും വാക്കിലൂടെ ഞാനറിഞ്ഞു തോഴി നിന്നെ…

Song : Vaarminnal
Movie : Adventures of Omanakuttan
Year : 2017
Singer : Haricharan
Music : Arun Muraleedharan
Lyricist : BK Harinarayanan

Nila nilaavu peyyumee kinaavu pole nee
Varunnu munnil viral thalodum ormmayil
Thulumbi en manam ithaadyamaayi
Padarnidunna theeyu pole meyyazhake
Nunanjalinja thenu pole ullaake
Punarnamarnna manjupole nenchazhake
Cherunnu nee thaane
Vaarminnal kannu chimmidum thaaramaay nee
Oro raakkinaavilum vannananju
Konchum vaakkiloodeyo njaanarinju thozhi ninne

Veroreenam thedi ennil vannu pallavi nee
Ennilaaro thanthri meetti ninnil chernnu paadaan
Eeran thenkudam nee
Nilaa peytha raavil vannen munniloode
Etho poymukhathin nizhal choodi njaanum
Ninnu melle melle
Vaarminnal kannu chimmidum thaaramaay nee
Oro raakkinaavilum vannananju
Konchum vaakkiloodeyo njaanarinju thozhi ninne

Ninte kaalil velli noolil chinnum muthu pole
Onnu maaraam ninte chodil ennum thaalamekaam
Nerin thoovelicham varum naalil onnil
Engo maanjidalle novin thoovaleki
Pakal vaaniloode doore paaridalle
Vaarminnal kannu chimmidum thaaramaay nee
Oro raakkinaavilum vannananju
Konchum vaakkiloode njaanarinju thozhi ninne

Lyrics – Ml
Lyrics – En