Thooven thooval thoovi

ഗാനം : തൂവെൺ തൂവൽ തൂവി
ചിത്രം : കിംഗ് ഫിഷ്
വര്‍ഷം : 2020
ആലാപനം : വിജയ് യേശുദാസ്
സംഗീതം : രതീഷ് വേഗ
ഗാനരചന : ദീപക് വിജയന്‍

തൂവെൺ തൂവൽ തൂവി
വാവിൻ വാനമ്പാടി
ഇന്നെൻ ചുണ്ടും മൂളിപ്പാടും
പതിയേ നിൻ പല്ലവി
പീലി മേഞ്ഞ വർണ നീ –
മഞ്ചലൊന്നിലേറി വാ
വെള്ളിമുല്ല കോർത്തൊരീ
മുത്തുമാല താ…കിനാ കുളിര്‍ കണ്ണാടിയിൽ
തൊടും കവിൾ നിന്നോർമയിൽ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

നീർക്കൺ മൗനങ്ങളിൽ
രാവിൻ ഈണം എന്നും.. നീയേ…
ഓർമപ്പൂവിൻ തുമ്പിൽ
എന്നോ പൊഴിഞ്ഞ –
ഇതളിൻ ഗന്ധം വീണ്ടും
കാറ്റിലും മലയുന്നീ മൺകൂടെങ്ങോ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

നീളും ജാലങ്ങളിൽ നോവിൻ തീരം
അന്നും താനേ …ഓർമ്മപ്പാടം നീളേ
എങ്ങോ മറഞ്ഞ അലിവിൻ മേഘം വീണ്ടും
വാനിലും തിരയുന്നീ മിഴകളിലാരോ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ ദൂരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

തൂവെൺ തൂവൽ തൂവി
വാവിൻ വാനമ്പാടി
ഇന്നെൻ ചുണ്ടും മൂളിപ്പാടും
പതിയേ… നിൻ പല്ലവി
പീലി മേഞ്ഞ വർണ നീ
മഞ്ചലൊന്നിലേറി വാ
വെള്ളിമുല്ല കോർത്തൊരീ
മുത്തുമാല താ കിനാ കുളിര്‍ കണ്ണാടിയിൽ
തൊടും കവിൾ നിന്നോർമയിൽ…

Song : Thooven thooval thoovi
Movie : King Fish
Year : 2020
Singer : Vijay Yesudas
Music : Rathees Vegha
Lyricist : Deepak Vijayan

Thooven thooval thoovi
Vaavin vaanambaadi
Innen chundum moolippaadum
Pathiye nin pallavi
Peeli menja varna nee-
Manchalonnileri vaa
Vellimulla korthoree
Muthumaala thaa kina kulir kannaadiyil
Thodum kavil ninnormmayil
Ethra swapnangla innumaakaasha theeram thedi
Minni marayunnu kunju chirakitta thaaraajaalam

Neerkkan mounangalil
Raavin eenam ennum… neeye…
Ormmappoovin thumbil
Enno pozhinja-
Ithalin gandham veendum
Kaattilum malayunnee mankoodengo
Ethra swapnangla innumaakaasha theeram thedi
Minni marayunnu kunju chirakitta thaaraajaalam

Neelum jaalangalil novin theeram
Annum thaane ormmappaadam neele
Engo maranj alivin mekham veendum
Vaanilum thirayunnee mizhikalilaaro
Ethra swapnangla innumaakaasha dooram thedi
Minni marayunnu kunju chirakitta thaaraajaalam

Thooven thooval thoovi
Vaavin vaanambaadi
Innen chundum moolippaadum
Pathiye … nin pallavi
Peeli menja varna nee
Manchalonnileri vaa
Vellimulla korthoree
Muthumaala thaa kina kuilir kannaadiyil
Thodum kavil ninnormmayil …

Lyrics – Ml
Lyrics – En