Sundaree

Song : Sundaree
Movie : Welcome to Central Jail
Year : 2016
Singer : Shankar Mahadevan, Renjini Jose
Music : Nadirsha
Lyricist : Santhosh Varma

സുന്ദരീ….
നിന്നെ കാണും തൊട്ടേ കണ്ണും കണ്ണും
മിന്നാമിന്നായ് മിന്നുന്നുണ്ടേ…
കണ്ടു ഞാനെൻ കണ്ണാടിയിൽ ഇന്നാ മിന്നാട്ടം
ഇഷ്ടം തോന്നും നേരം തൊട്ടേ
നെഞ്ചിന്നുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം…

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാനാശിച്ചിട്ടും
ചാരത്തെത്തും നേരത്തെന്തോ മുട്ടീ മിണ്ടാട്ടം
മാറിൽ ചായും നേരത്തേകാൻ
ചന്തം തെല്ലും പോവാതിന്നും
ഉള്ളിന്നുള്ളിൽ കാത്തിട്ടുണ്ടോരോമൽ മന്ദാരം
സുന്ദരീ…..

എന്നെ കണ്ടാലും നിന്നെ കണ്ടാലും
കാറ്റിൻ ചുണ്ടത്തെന്താണേതോ പാട്ടിൻ ചിങ്കാരം
വേനൽ വന്നാലും…മേഘം പെയ്താലും
നീയുണ്ടെങ്കിൽ മായില്ലല്ലോ മായപ്പൂക്കാലം
മുന്തിരീ…തേനും കൊണ്ടെന്റെ
പൈങ്കിളീ…നീയും പോരില്ലേ…
കൂടു തുറന്നാൽ ആയിരം ഓമൽക്കിനാവിൽ
പറന്നേതോ തീരത്തിൽ ചെന്നാലന്നീ കല്യാണം
സുന്ദരീ…..

നിന്നെ കാണും തൊട്ടേ…ഏറെ വട്ടം
കണ്ടു ഞാനെൻ കണ്ണാടിയിൽ ഇന്നാ മിന്നാട്ടം…
ഇഷ്ടം തോന്നും…നെഞ്ചിന്നുള്ളിൽ
ഹേ…നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം…

എന്നെ തൊട്ടാലും നിന്നെ തൊട്ടാലും
ഝിലും ഝിലും കിലുങ്ങിയോ കാണാ മുത്താരം
വിണ്ണിൽ നിന്നാവാം…സ്വപ്നം കണ്ടാവാം
ഉള്ളം കയ്യിൽ നിറഞ്ഞല്ലോ താരക്കൂമ്പാരം
പാതിരാ…പാലാഴിയോരം….
പൂവിടും…മല്ലിപ്പൂങ്കാവിൽ…
കെട്ടിപ്പിടിച്ചും…മുത്തം ചുണ്ടിൽ പതിച്ചും
ഉള്ളിൽ മോഹം നിറച്ചും കൂടാൻ തിങ്കൾ കൂടാരം
സുന്ദരീ…..

നിന്നെ കാണും തൊട്ടേ ഏറെ വട്ടം
എല്ലാം ചൊല്ലാനാശിച്ചിട്ടും
ചാരത്തെത്തും നേരത്തെന്തോ മുട്ടീ മിണ്ടാട്ടം
ഇഷ്ടം തോന്നും നേരം തൊട്ടേ
നെഞ്ചിന്നുള്ളിൽ താളം തുള്ളി
നീയും ഞാനും മാത്രം കേൾക്കും ശിങ്കാരിമേളം..
സുന്ദരീ…..

Song : Sundaree
Movie : Welcome to Central Jail
Year : 2016
Singer : Shankar Mahadevan, Renjini Jose
Music : Nadirsha
Lyricist : Santhosh Varma

Sundaree…
Ninne kaanum thotte kannum kannum
minnaaminnaay minnununde
kandu njaanen kannaadiyil innaa minnaattam
ishttam thonnum neram thotte
nenchinullil thaalam thulli
neeyum njaanum maathram kelkkum shinkaari melam..

ninne kaanum thotte ere vattam
ellaam chollaan aashichittum
chaarathethum nerathentho muttee mindaattam
maaril chaayum nerathekaan
chantham thellum povaathinnum
ullinnullil kaathittundoromal mandaaram…
sundaree…..

enne kandaalum ninne kandaalum
kaattin chundathenthaanetho…paattin chinkaaram
venal vannaalum…megham peythaalum
neeyundenkil maayillallo mayappookkaalam
munthiri….thenum kondente
painkili…neeyum porille
koodu thurannaal aayiram omal kinaavil
parannetho theerathil chennaalanee kalyaanam
sundaree…..

ninne kaanum thotte ere vattam
kandu njaannen kannaadiyil innaa minnaattam
ishttam thonnum neram thotte
nenchinullil thaalam thulli
neeyum njaanum maathram kelkkum shinkaari melam..

enne thottaalum ninne thottaalum
chilum chilum kilungiyo kaanaa muthaaram
vinnil ninnaavaam…swapanam kandaavaam…
ullam kaiyyil niranjallo thaara koombaaram..
paathiraa….paalaazhiyoram
poovidum mallippoonkaavil
kettippidichum…mutham chundil pathichum
ullil moham nirachum..koodaan thinkal koodaaram
sundaree…..

ninne kaanum thotte ere vattam
ellaam chollaan aashichittum
chaarathethum nerathentho muttee mindaattam
ishttam thonnum neram thotte
nenchinullil thaalam thulli
neeyum njaanum maathram kelkkum shinkaari melam..
sundaree…..

Lyrics – Ml
Lyrics – En