Sayanthanam

ഗാനം : സായന്തനം
ചിത്രം : കമലദളം
വര്‍ഷം : 1992
ഗായകര്‍ : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : കൈതപ്രം

ആ…..ആ…..ആ….ആ….ആ…
സായന്തനം ചന്ദ്രികാ-ലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ….
സായന്തനം ചന്ദ്രികാലോലമായ്

വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍…
തിരുവരങ്ങിലമൃതവര്‍ഷമായ്…
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു
സായന്തനം ചന്ദ്രികാലോലമായ്

ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ…
നിന്‍ വിലാസലയതരംഗമെവിടെ…
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ

സായന്തനം ചന്ദ്രികാ-ലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ….
സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്

Song : Sayanthanam
Movie : Kamaladalam
Year : 1992
Singer(s) : KJ Yesudas
Music : Raveendran
Lyricist : Kaithapram

Aa….aa…aa…aa…aaa…
Sayanthanam chandrikalolamaay
naalambalam nalamezhum swargamay
manayola charthi keli vasantham
unarathathenthe priyane…
sayanthanam chandrikalolamaay

vilwadriyil thulasi dalam
choodan varum meghavum
shaleenayaay ponnathira poo
thedum ee thennalum
nee orungum amara rathriyil
thiruvarangil amrithavarshamay
panineer thalikkuvan indradoothumay vannu…
sayanthanam chandrikalolamaay

rithu veena than karunardramam
sreeragame engu nee
kulirormamayil neeradumen
priya madhava engu nee
nin prasada madhura bhavam evide
nin vilasa laya tharangam evide
en ulchirathil nee jeeva naalamaay poroo..

sayanthanam chandrikalolamaay
naalambalam nalamezhum swargamay
manayola charthi keli vasantham
unarathathenthe priyane…
sayanthanam chandrikalolamaay
naalambalam nalamezhum swargamay..

Lyrics – Ml
Lyrics – En