Saradindu Malardeepa

ഗാനം : ശരദിന്ദുമലര്‍ദീപനാളം
ചിത്രം : ഉള്‍ക്കടല്‍‌‍
വര്‍ഷം : 1979
ആലാപനം : പി. ജയചന്ദ്രന്‍,സെല്‍മ്മ ജോര്‍ജ്ജ്
സംഗീതം : എം.ബി. ശ്രീനിവാസന്‍‍
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ശരദിന്ദുമലര്‍ദീപനാളം നീട്ടി..
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..
ശരദിന്ദുമലര്‍ദീപനാളം നീട്ടി..
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..

ശരദിന്ദുമലര്‍ദീപനാളം നീട്ടി..
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..
ഇതുവരെ കാണാത്ത കരയിലേക്കോ..
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ്‌ പാടി വിളിക്കുന്നു..ആരോ…
മധുരമായ്‌ പാടി വിളിക്കുന്നു…

ശരദിന്ദുമലര്‍ദീപനാളം നീട്ടി..
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയസന്ദേശം പകര്‍ന്നുപോകേ
ഹരിനീലകംബളച്ചുരുള്‍ നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ..
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ…

ശരദിന്ദുമലര്‍ദീപനാളം നീട്ടി..
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടിനില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നുപോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ്‌ കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ….

Song : Saradindu malardeepa
Movie : Ulkadal
Year : 1979
Singer : P Jayachandran, Selma George
Music : MB Sreenivasan
Lyricist : ONV Kurup

Saradindu malardeepa naalam neetti
surabhilayaamangal sruthi meetti
saradindu malardeepa naalam neetti
surabhilayaamangal sruthi meetti

saradindu malardeepa naalam neetti
surabhilayaamangal sruthi meetti
ithuvare kaanatha karayilekko
iniyoru janmathin kadavilekko
madhuramaay padi vilikkunu… aaro..
madhuramaay padi vilikkunu..

saradindu malardeepa naalam neetti..
surabhilayaamangal sruthi meetti..

ariyathoridayante venu ganam
akaleninnethunna venu gaanam
hridayam kothichu kothichirikkum
pranayasandesam pakarnnupoke
harineelakambalachurul nivarthi
varavelkkum swapnangal ningalaaro..
varavelkkum swapnangal ningalaaro..

saradindu malardeepa naalam neetti
surabhilayaamangal sruthi meetti

iniyum pakalkkili paadiyethum
iniyum thrisandhya poochoodi nilkum
iniyumee nammal nadannupokum
vazhiyil vasantha malarkkilikal
kuravayum pattumaay koodeyethum
chirakaarnna swapnangal ningalaaro..
chirakaarnna swapnangal ningalaaro..

Lyrics – Ml
Lyrics – En