Saamagaana saarame

ഗാനം : സാമഗാനസാരമേ ഇടറി
ചിത്രം : അഗ്നിദേവന്‍
വര്‍ഷം : 1995
ആലാപനം : കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍
സംഗീതം : എം.ജി. രാധാകൃഷ്ണന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

സാമഗാനസാരമേ
ഇടറിവീണുറങ്ങിയോ..
സാക്ഷിയായി നില്‍ക്കുമെന്‍
ഹൃദയവീണ വിങ്ങിയോ…
എന്നുള്ളില്‍ മൗനത്തിന്‍
തിരിയുഴിയാന്‍ നീ പോരുമോ
ശുഭകരമൊരു സാമഗാനസാരമേ
ഇടറിവീണുറങ്ങിയോ…

ഓം ഹ്രാം അംഗുഷ്ടാഭ്യാം നമഃ
ഓം ഹ്രാം അംഗുഷ്ടാഭ്യാം നമഃ
ഓം ഹ്രീം തര്‍ജ്ജന്നീഭ്യാം നമഃ
ഓം ഹ്രീം തര്‍ജ്ജന്നീഭ്യാം നമഃ

ആളുമ്പോള്‍ പൊള്ളുന്ന
ദിവ്യാഗ്നിയാവാം ഞാന്‍
നിന്നോമല്‍ച്ചുണ്ടാലൊന്നൂതുമെങ്കില്‍
കണ്ണില്‍ കൊളുത്തുന്ന
കാണാവിളക്കോടെ
നിന്നെ ഞാന്‍ തേടുന്നുണ്ടുള്‍ക്കിനാവില്‍
ഏതോ… ജനിമൃതിയുടെ ശാപത്തിന്‍
എരികനലായ് കത്തുമ്പോള്‍
സാഫല്യം സാഫല്യം സൗമ്യോദയം

സാമഗാനസാരമേ
ഇടറിവീണുറങ്ങിയോ..
സാക്ഷിയായി നില്‍ക്കുമെന്‍
ഹൃദയവീണ വിങ്ങിയോ…

ഓം ഹ്രൂം മദ്ധ്യമാഭ്യാം നമഃ
ഓം ഹ്രൂം മദ്ധ്യമാഭ്യാം നമഃ
ഓം ഹ്രൈം അനാമികാഭ്യാം നമഃ
ഓം ഹ്രൈം അനാമികാഭ്യാം നമഃ

ആകാശക്കുന്നത്തെ ആലിലപ്പൂങ്കാവില്‍
അന്തിത്തിരി വയ്ക്കാന്‍ വന്ന സന്ധ്യേ
ആരാരും കാണാതെന്നുള്ളില്‍ മുളപ്പിച്ചൊ-
രാദ്യാനുരാഗത്തിന്‍ പീലി കണ്ടോ
ആരോ വിടപറയും തീരത്തൊരു
കിളിമൊഴിയില്‍ കേള്‍ക്കുന്നു
സന്താപം കൈമാറും സങ്കീര്‍ത്തനം

സാമഗാനസാരമേ
ഇടറിവീണുറങ്ങിയോ..
സാക്ഷിയായി നില്‍ക്കുമെന്‍
ഹൃദയവീണ വിങ്ങിയോ…
എന്നുള്ളില്‍ മൗനത്തിന്‍
തിരിയുഴിയാന്‍ നീ പോരുമോ
ശുഭകരമൊരു സാമഗാനസാരമേ
ഇടറിവീണുറങ്ങിയോ…

Song : Saamagaana saarame
Movie : Agnidevan
Year : 1995
Singer : KS Chithra, MG Sreekumar
Music : MG Radhakrishnan
Lyricist : Gireesh Puthenchery

Saamagaana saarame
idariveenurangiyo
saakshiyaayi nilkkumen
hridayaveena vingiyo
ennullil maunathin
thiriyuzhiyaan nee porumo
shubhakaramoru saamagaana saarame..
idariveenurangiyo…….

om hraam angushttabhyaam nama:
om hraam angushttabhyaam nama:
om hreem tharjjanneebhyaam nama:
om hreem tharjjanneebhyaam nama:

aalumpol pollunna
divyaagniyaavaam njaan
ninnomalchundaalonnoothumenkil
kannil koluthunna kaanaavilakkode
ninne njaan thedunnundulkkinaavil
etho janimrithiyude shaapathin
erikanalaay kathumpol
saaphallyam…saaphallyam
saumyodayam…
saamagaana saarame
idariveenurangiyo
saakshiyaayi nilkkumen
hridayaveena vingiyo

om hroom madhyamaabhyaam nama:
om hroom madhyamaabhyaam nama:
om hraim anaamikaabhyaam nama:
om hraim anaamikaabhyaam nama:

aakaashakkunnathe aalilappoonkaavil
anthithiri veykkaan vanna sandhye
aaraarum kaanaathennullil mulappicho-
raadyaanuraagathin peeli kando
aaro vida parayum theerathoru
kilimozhiyil kelkkunnu
santhaapam kaimaarum sankeerthanam…

Saamagaana saarame
idariveenurangiyo
saakshiyaayi nilkkumen
hridayaveena vingiyo
ennullil maunathin
thiriyuzhiyaan nee porumo
shubhakaramoru saamagaana saarame..
idariveenurangiyo…….

Lyrics – Ml
Lyrics – En