Rappadi Pakshikoottam

ഗാനം : രാപ്പാടീ പക്ഷിക്കൂട്ടം
ചിത്രം : എന്റെ സൂര്യപുത്രിക്ക്
വര്‍ഷം : 1991
ആലാപനം : കെ. എസ്. ചിത്ര
സംഗീതം : ഇളയരാജ
ഗാനരചന : ബിച്ചു തിരുമല

രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടില്‍ നിന്നും
പറന്നിടുന്നേ… ചുറ്റിക്കറങ്ങിടുന്നേ…
മുത്താര കൊമ്പില്‍ കെട്ടും മത്താപ്പു കത്തിപൊട്ടും
വെടിപ്പടക്കം വാടി പടക്കിറങ്ങാം

ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ
അരെ ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ ഉയ്യാഹോ

രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടില്‍ നിന്നും പറന്നിടുന്നേ…
ചുറ്റിക്കറങ്ങിടുന്നേ…
മുത്താര കൊമ്പില്‍ കെട്ടും മത്താപ്പു കത്തിപൊട്ടും
വെടിപ്പടക്കം വാടി പടക്കിറങ്ങാം

പള്ളിക്കൂട മുറിയില്‍ ഇരു കൈയ്യും കൂപ്പി എന്നും
പാടും പോലെയാടാന്‍ കളിയാട്ടപ്പാവയല്ലാ…
കെട്ടിപ്പൂട്ടി വയ്ക്കാന്‍ മണിമുത്തം പൊന്നുമല്ലാ…
കുറ്റക്കാരുമല്ലാ ഒരു തെറ്റും ചെയ്തതില്ലാ…
എത്തുമടീ… ജാങ്ക് ജക്കര ജാങ്ക് ജക്കര ജജ
ഇനി ഒത്തുപിടീ… ജക്കര ജാങ്ക് ജക്കര ജജ
എത്തുമെടീ റോന്തു ചുറ്റണ ചെത്ത് പട്ടിലതിതിലേ..
ഇനി ഒത്തുപിടീ പെന്‍ കുരുന്നുകള്‍ ചെമ്പരുന്തുകള്‍ പോലെ

ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ
അരെ ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ ഉയ്യാഹോ

രാപ്പാടീ… ഹേയ്യ് ഹേയ്യ്

ഒറ്റക്കന്നു സീത ഒരു ചട്ടച്ചാലു ചാടി…
പറ്റം ചേര്‍ന്നു നമ്മള്‍ ഒരു കുത്തിക്കോട്ട് ചാടി
ജോലിക്കില്ല വഴികള്‍ പുഴ തോന്നും പോലെ ഒഴുകും
ബാധിക്കില്ല കിളീകള്‍ അവ ഇഷ്ടം പോലെ ചുറ്റും
മിന്നലുകള്‍… ജാങ്ക് ജക്കര ജാങ്ക് ജക്കര ജജ
ഇഴ തുന്നിയെടീ… ജാങ്ക് ജക്കര ജാങ്ക് ജക്കര ജജ
മിന്നലുകള്‍ മിന്നിമായണ നെഞ്ചിലെ ചെറു ചിമിഴില്‍
ഇഴ തുന്നിയെടീ…
ചേര്‍ന്ന മീന്‍ വലകള്‍ വീശിനിക്കണ തുറകള്‍

ഹോയ് ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ
അരെ ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ ഉയ്യാഹോ

രാപ്പാടീ…

രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടില്‍ നിന്നും
പറന്നിടുന്നേ… ചുറ്റിക്കറങ്ങിടുന്നേ…
മുത്താര കൊമ്പില്‍ കെട്ടും മത്താപ്പു കത്തിപൊട്ടും
വെടിപ്പടക്കം വാടി പടക്കിറങ്ങാം

ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ
അരെ ഉയ്യാരാ ഉയ്യ ഉയ്യ ഉയ്യാരാ ഉയ്യാഹോ

രാപ്പാടീ…

രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടില്‍ നിന്നും
പറന്നിടുന്നേ… ചുറ്റിക്കറങ്ങിടുന്നേ…
മുത്താര കൊമ്പില്‍ കെട്ടും മത്താപ്പു കത്തിപൊട്ടും
വെടിപ്പടക്കം വാടി പടക്കിറങ്ങാം

Song : Rappadi Pakshikoottam
Movie : Ente Sooryaputhrikku
Year : 1991
Singer : K. S. Chithra
Music : Ilayaraja
Lyricist : Bichu Thirumala

Lyrics – Ml
Lyrics – En