Raavin Chillayil

Song : Raavin Chillayil
Movie : Welcome to Central Jail
Year : 2016
Singer : Sithara Krishnakumar
Music : Nadirsha
Lyricist : Baappu Vaavaad

ങൂ ങൂം..രാരിരോ രാരോ..
ആരാരോ രാരോ.. രാരിരോ രാരോ
രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂട്
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂട്
ആരാരോ.. പാടീടും.. താരാട്ടിന്നെൻ കണ്മണിക്ക്
ഏതേതോ നാ‍ളണയും കാണാൻ ആൺകിളി ഈ വഴിക്ക്

രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂട്
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂട്
ആരാരോ രാരോ.. രാരിരോ രാരോ

ആവോളം കനിവോടെ തൊട്ടിലാട്ടും കൈകളിൽ ചേർന്നൊരുനാൾ
ആകാശങ്ങളിലൂടെ സ്വപ്നമേഘം മാണിക്യ മഞ്ചലിലായ്
ദൂരെ ദൂരെ ആ സ്നേഹം പൂവിടും തീരം കാണുവാൻ പോയിടേണം
ഈ മണ്ണിൻ കാതിൽ നിൻ ഗാനം തേങ്ങിയമർന്നിടുമ്പോൾ
പേരറിയാ.. നൊമ്പരങ്ങൾ… ആരോടെങ്കിലും ഓതിടേണം
ആരാരോ രാരോ.. രാരിരോ രാരോ ..

ആദ്യം പുൽകിയ മാറിൽ കൺകൾ
ആദ്യം തേടിയ പുഞ്ചിരിയിൽ
പൂന്തേനുണ്ടു മയങ്ങാൻ കുഞ്ഞിപ്പൂങ്കുയിലിൻ മനം ആഗ്രഹിപ്പൂ
കാലം കൈകളിൽ ദാനം തന്നത് കാണാതാരു കവർന്നെടുത്തു
വാത്സല്യം കൈമാറും വാതിൽ മുന്നിലടഞ്ഞിടവേ
പ്രാർത്ഥനയോടമ്മ മനം കാത്തൊരു ദീപം കണ്ണടച്ചു..

രാവിൻ ചില്ലയിൽ പാവം പെൺകിളി
നോവാൽ നെയ്തൊരു കൂട്
കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂട്
ആരാരോ.. പാടീടും.. താരാട്ടിന്നെൻ കണ്മണിക്ക്
ഏതേതോ നാ‍ളണയും കാണാൻ ആൺകിളി ഈ വഴിക്ക്

Song : Raavin Chillayil
Movie : Welcome to Central Jail
Year : 2016
Singer : Sithara Krishnakumar
Music : Nadirsha
Lyricist : Baappu Vaavaad

raariro raaro…
aaraaro raaro…raariro raaro…
Raavin chillayil paavam penkili
novaal neythoru koodu…
koottil kunjinu koottaay vannilam kaattum peythathu choodu
aaraaro paadeedum thaaraattinnen kanmanikku
ethetho naalanayum…kaanaan aankili ee vazhikku

raavin chillayil paavam penkili
novaal neythoru koodu…
koottil kunjinu koottaay vannilam kaattum peythathu choodu…
aaraaro raaro…raariro raaro…

aavolam kanivode thottilaattum kaikalil chernnoru naal
aakaashangaliloode swapna megham maanikya manchalilaay
doore doore aa sneham poovidum theeram kaanuvaan poyidenam
ee mannin kaathil nin…gaanam thengiyamarnnidumpol…
perariyaa nombarangal aarodenkilum othidanam
aaraaro raaro…raariro raaro…

aadyam pulkiya maaril…kankal
aadyam thediya punchiriyil…
poonthenundu mayangaan kunjippoonkuyil manam aagrahippuu…
kaalam kaikalil daanam thannathu kaanaathaaru kavarnneduthu
vaalsalyam kaimaarum vaathil munniladanjidave…
praarthanayodamma manam…kaathoru deepam kannadachu…

raavin chillayil paavam penkili
novaal neythoru koodu…
koottil kunjinu koottaay vannilam kaattum peythathu choodu
aaraaro paadeedum thaaraattinnen kanmanikku
ethetho naalanayum…kaanaan aankili ee vazhikku…

Lyrics – Ml
Lyrics – En