Raavil veenaanaada

ഗാനം : രാവില്‍ വീണാനാദം ‍
ചിത്രം : സിന്ദൂരരേഖ
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്, സുജാത മോഹന്‍
സംഗീതം : ശരെത്
ഗാനരചന : കൈതപ്രം

ആ…..ആ….ആ…..
രാവില്‍… വീണാനാദംപോലെ
കാവില്‍ സന്ധ്യാഗീതംപോലെ
ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ
സുഖരാഗം കാറ്റില്‍.. നിറയുന്നു മെല്ലെ..
ഇളകുന്നു… കുളിരോളം പ്രണയ-
രാവില്‍… വീണാനാദംപോലെ
കാവില്‍… സന്ധ്യാഗീതംപോലെ

ചന്ദനനൗകയില്‍ സര്‍പ്പം‌പാട്ടിലൊഴുകി വന്നു ഞാന്‍
പാരിടമാകവെ പനിനീര്‍ തൂകി കനകമുകിലുകള്‍
സ്വര്‍ണ്ണമത്‌സ്യങ്ങള്‍ നീന്തുമീ പൊന്‍‌മിഴിപ്പൊയ്‌ക കണ്ടുവോ
തേന്‍‌നിലാപ്പൂക്കള്‍ വീഴുമീ സ്വപ്നലോകങ്ങള്‍ കണ്ടുവോ
ഇതിലേ – സ്‌മൃതിലയമധുരിമ തഴുകിയ പ്രണയ-
രാവില്‍… വീണാനാദംപോലെ
കാവില്‍… സന്ധ്യാഗീതംപോലെ

ആവണിമാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുവോ
ചന്ദ്രിക പെയ്‌തുപോല്‍ കുന്നിന്‍ച്ചരിവ് പൂവണിഞ്ഞുവോ
ആലവട്ടങ്ങളേന്തുമീ ആല്‍മരച്ചോട്ടില്‍ ഓടിവാ
ഓണവില്ലിന്റെയീണമായ് ഹൃദയസന്ദേശമോതിവാ
അഴകായ് – പൂക്കിലഞൊറിയുമൊരോര്‍മ്മയില്‍ അമൃത-
രാവില്‍… വീണാനാദംപോലെ
കാവില്‍… സന്ധ്യാഗീതംപോലെ
ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ
സുഖരാഗം കാറ്റില്‍.. നിറയുന്നു മെല്ലെ..
ഇളകുന്നു… കുളിരോളം പ്രണയ-
രാവില്‍… വീണാനാദംപോലെ
കാവില്‍.. സന്ധ്യാഗീതംപോലെ

Song : Raavil veenaanaadam
Movie : Sindoorarekha
Year : 1995
Singer : KJ Yesudas, Sujatha Mohan
Music : Sharreth
Lyricist : Kaithapram

Aa….aa…aa…
Raavil veenaanaadam pole
kaavil sandhyaageetham pole
oru naadanpennin anuraagam pole
sukharaagam kaattil nirayunnu melle
ilakunu kulirolam pranaya-
Raavil… veenaanaadam pole
kaavil… sandhyaageetham pole

chandananoukayil sarppampaattilozhuki vannu njaan
paaridamaakave panineer thooki kanaka mukilukal
swarnnamalsyangal neenthumee ponmizhippoyka kanduvo
then nilaappookkal veezhumee swapnalokangal kanduvo
ithile smrithilayamadhurima thazhukiya pranaya-
Raavil.. veenaanaadam pole
kaavil.. sandhyaageetham pole

aavani maasamaay kaayalthirakal ilakiyaarthuvo
chandrika peythupol kunnincherivu poovaninjuvo
aalavattangalenthumee aalmarachottil odivaa
onavillinteyeenamaay hridayasandeshamothivaa
azhakaay pookkilanjoriyumorormmayilamritha
Raavil veenaanaadam pole
kaavil sandhyaageetham pole
oru naadanpennin anuraagam pole
sukharaagam kaattil nirayunnu melle
ilakunu kulirolam pranaya-
Raavil.. veenaanaadam pole…
kaavil… sandhyaageetham pole..

Lyrics – Ml
Lyrics – En