Puzhayorazhakulla Pennu

ഗാനം : പുഴയോരഴകുള്ള പെണ്ണ്
ചിത്രം : എന്റെ നന്ദിനിക്കുട്ടിക്ക്
വര്‍ഷം : 1984
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : രവീന്ദ്രന്‍
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്..
കല്ലും മാലയും മാറില്‍ ചാര്‍ത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്..

മഴ പെയ്താല്‍… തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാല്‍…
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകള്‍ക്കും
പാലും കൊണ്ടോടുന്ന പെണ്ണ്..
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്….
പാല്‍ക്കാരി പെണ്ണ്..
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്…

വെയിലത്ത്…ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി…
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാന്‍ ഇന്നലെ വന്നവര്‍
ചൊന്നു പോല്‍ ഭ്രാന്തത്തിപെണ്ണ്…
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്…
ഭ്രാന്തത്തിപെണ്ണ്…
അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം.. ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവള്‍ പാഞ്ഞു
അവളൊന്നും ആരോടും
മിണ്ടാതെ പാഞ്ഞു…..മിണ്ടാതെ പാഞ്ഞു

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്..
കല്ലും മാലയും മാറില്‍ ചാര്‍ത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്..
ഓ….ഓ…..ഓ…..

Song : Puzhayorazhakulla pennu
Movie : Ente Nandinikkuttikku
Year : 1984
Singer : KJ Yesudas
Music : Raveendran
Lyricist : ONV Kurup

Puzhayorazhakulla pennu
aaluvapuzhayorazhakulla pennu
kallum malayum maaril charthiya
chellakolussitta pennu
Puzhayorazhakulla pennu
aaluvapuzhayorazhakulla pennu

mazhapeythal… thullunna pennu
manathoru mazhavillukandal….
ilakum pennu
padathe nellinum theerathe thaikalkkum
palumkondodunna pennu
avaloru pavam paalkkari pennu…..
paalkkaripennu ..

Puzhayorazhakulla pennu
aaluvapuzhayorazhakulla pennu

veyilathu…. chirithookum pennu
sivarathri vrathavumayi….
naamam japikkum pennu
pennine kaanuvan innale vannavar
chonnupoy bhranthathi pennu
avaloru pavam bhranthathi pennu…
bhranthathi pennu
athukettu…. nenju pidanju
kaalile kolusellam…. ooriyerinju
aayiram nombaram maarilothukkikonda-
aazhiyilekkaval paanjoo
aval onnum aarodum mindathe paanjoo…
mindathe paanjoo

Puzhayorazhakulla pennu
aaluvapuzhayorazhakulla pennu..
kallum malayum maaril charthiya
chellakolussitta pennu
Puzhayorazhakulla pennu
aaluvapuzhayorazhakulla pennu..
Oh…oh..oh…

Lyrics – Ml
Lyrics – En