Puthiyoru suryan

ഗാനം : പുതിയൊരു സൂര്യൻ
ചിത്രം : കോലുമിഠായി ‍
വര്‍ഷം : 2016
ഗായകര്‍ : ഹൃത്വിക് എസ് ചന്ദ്, ശ്രീരാജ് സഹജന്‍‍
സംഗീതം : ശ്രീരാജ് സഹജന്‍
ഗാനരചന : ബി. കെ. ഹരിനാരായണന്‍

ഓഹോ…. ഓ …ഓ …
പുതിയൊരു സൂര്യൻ മലയുടെ മേലെ
ഉണരണ നേരം ഇവരിതാ
പകലിനു കൂടെ വയലുകൾ താണ്ടി
കുസൃതിയുമായി വരുന്നിതാ
തൂവാലൻ തുമ്പികളെ പോൽ
പായുന്നെ പാരിനു മീതെ
സുഖ മണിയുമി ബാല്യമിതാ
തുമ്പ പൂ പുഞ്ചിരിയോടെ
കണ്ണോരം പൂത്തു വിടർന്നേ
കുളിരൊഴുകിയ കാലമിതാ ….

ഓരോ ചുവടിലും പുതുമയോടെ
പുളകമായി വാ …
ഓരോ നിമിഷവും തനിമയോടെ
മധുരമായ് വാ ….

ഇലയിൽ പൊഴിയും പുലരി മഞ്ഞിൻ
മണി പോൽ മൃദുലം മനവുമായി
ഉലകം അറിയാൻ കൗതകമോടെ
തിരിയായ് തെളിയും മിഴിയുമായ്
ചുമലോടു ചേർന്നു പലവഴി …
ഒരു താളമോടെ അലയവെ
ആവേശത്തിൻ മീശ പൂവായ്
ആകാശത്തിൽ മിന്നി പൊങ്ങുന്നേ…

ഓരോ ചുവടിലും പുതുമയോടെ
പുളകമായ് വാ ..
ഓരോ നിമിഷവും തനിമയോടെ
മധുരമായ് വാ ….

ചെറുതാം കനവിൽ കറുകനാമ്പും
കളിയും കഥയും മൊഴിയുവാൻ
തെളിനീർ പുഴയിൽ പരലുപോൽ
ഒളിയും തെളിയും മോഹമായി
നിറസന്ധ്യ മേഘവിരലിതാ
മൈലാഞ്ചി തേക്കുമിടവരെ
അങ്ങേക്കൊമ്പത് ഇങ്ങേ കൊമ്പത്ത
ആശകാറ്റായ് ഊഞാലാടുന്നു

ഓരോ ചുവടിലും പുതുമയോടെ
പുളകമായ്‌ വാ
ഓരോ നിമിഷവും തനിമയോടെ
മധുരമായ് വാ …

Song : Puthiyoru Sooryan
Movie : Kolumittaayi
Year : 2016
Singer(s) : Rhithwik S Chand, Sreeraj Sahajan
Music : Sreeraj Sahajan
Lyricist(s) : BK Harinarayanan

Oho…… oo…oo…
Puthiyoru suryan malayude mele
Unarana neram ivaritha
Pakalinu koode vayalukal thandi
Kusrithiyumayi varunnitha
Thoovalan thumbikale pol
Paayunne paarinu meethe
Sukhamaniyumee bhalyamithaa
Thumba poo punchiryode
Kannoram poothu vidarne
Kulirozhukiya kaalamitha

Oro chuvadilum puthumayode
Pulakamayi va…
Oro nimishavum thanimayode
Madhuramaay vaa…

Ilayil pozhiyum pulari manjin mani pol
Mridhulam manavumaayi
Ulakam ariyan kouthakamode
Thiriyay theliyum mizhiyumaay
Chumalodu chernnu palavazhi
Oru thaalmode alayave
Aaveshathin meesha poovay
Aakasathil minni ponghune

Oro chuvadilum puthumayode
Pulakamaay va..
Oro nimishavum thanimayode
Madhuramaay va….

Cherutham kanavil karukanaampum
Kaliyum kadhayum mozhiyuvan
Thelineer puzhayil paralupol
Oliyum theliyum mohamaay
Nirasandhya meghaviralitha
Mailaanchi thekumidavare
Angekombath inge kompath
Aashakaattay unjalaadunne

Oro chuvadilum puthumayode
Pulakamaay va…
Oro nimishavum thanimayode
Madhuramaay va…

Lyrics – Ml
Lyrics – En