Pulimurugan shoot suspended

Pulimurugan shoot suspended

കാടിന് ദോഷകരമാണെങ്കില്‍ ചിത്രീകരണം തടയണമെന്നാണ്‌ ഹൈക്കോടതി നിര്‍ദ്ദേശം

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമയായ പുലിമുരുകന്റെ ഷൂട്ടിംഗ് തടയാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇതോടെ പുലി മുരുകന്റെ ക്ലൈമാക്‌സ് ചിത്രീകരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കാട്ടിനുള്ളില്‍ വച്ചാണ് ചിത്രീകരണം നടക്കാനിരുന്നത്. കാടിന് ദോഷകരമാണെങ്കില്‍ ചിത്രീകരണം തന്നെ തടയണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് പലി മുരുകന്‍. പൂയംകുട്ടി വനമേഖലയിലാണ് സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. പൂയംകുട്ടി സ്വദേശിയായ നൗഷാദ് ആണ് സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി നല്‍കിയത്. ചിത്രത്തിന്റെ സെറ്റ് ഒരുക്കുന്നതിനായി റബ്ബറും പ്ലാസ്റ്റിക്കും ഒക്കെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക് കൊണ്ടുപകാന്‍ പാടില്ലെന്നാണല്ലോ നിയമം. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ സ്‌ഫോടനവും തീയും എല്ലാം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് കാട്ടിനുള്ളില്‍ വച്ച് ചെയ്യരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം.

പരാതിക്കാരന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ശരിയാണെങ്കില്‍, സിനിമയുടെ ചിത്രീകരണം കാടിന്റെ സന്തുലിതാവസ്ഥയെ ബാധിയ്ക്കുമെങ്കില്‍ ചിത്രീകരണം തടയണം എന്നാണ് കോടതി വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇതു സംബന്ധിച്ച മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരന്റെ ഹര്‍ജ്ജി പരിഗണിച്ച കോടതി സിനിമയുടെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന് നോട്ടീസ് അയച്ചു. അനുമതി നല്‍കിയത് സംബന്ധിച്ച് വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു സ്ഥലത്ത് വന്യമൃഗങ്ങളോട് മല്ലിട്ട് ജീവിയ്ക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തൊട്ടടുത്ത ദിവസം ഒന്നും അല്ല പൂയംകുട്ടി വന മേഖലയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കഴിഞ്ഞ ഒന്നരമാസമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

Read – Ml