Priyane neeyenne

Song : പ്രിയനേ നീയെന്നെ
Movie : വിസ്മയതുമ്പത്ത്
Year : 2004
Singer : കെ.ജെ. യേശുദാസ്, സുജാത മോഹന്‍
Music : ഔസേപ്പച്ചന്‍
Lyricist : കൈതപ്രം

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്‍റെ ജന്മം
പ്രിയനേ.. നിന്‍ വിരല്‍ മീട്ടിയുണരാന്‍
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ..

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്‍റെ ജന്മം
പ്രിയനേ.. നിന്‍ വിരല്‍ മീട്ടിയുണരാന്‍
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ..

ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാനറിയുന്നു
കല്‍പ്പനാജാലകം തുറന്നു വെച്ചപ്പോള്‍
കണികണ്ട കാഴ്ചയില്‍ നിന്‍ രൂപം
പൊന്‍മുളംതണ്ടില്‍ നിന്‍ ഗാനരഹസ്യം
പാല്‍നിലാപ്പാലയില്‍ നിന്‍ വസന്തം
നിന്‍മൊഴിയും മിഴിയും ഞാനല്ലേ

പ്രിയനേ…
പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്‍റെ ജന്മം

താളിലത്തുമ്പിലെ മഞ്ഞിളംതുള്ളികള്‍
മരതകമുത്തായി പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക
താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന്‍ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു

പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്‍റെ ജന്മം
പ്രിയനേ.. നിന്‍ വിരല്‍ മീട്ടിയുണരാന്‍
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ..
ഞാനാ…. തന്ത്രികള്‍ പോയൊരു വീണ..

Song : Priyane Neeyenne
Movie : Vismayathumbathu
Year : 2004
Singer : KJ Yesudas, Sujatha Mohan
Music : Ouseppachan
Lyricist : Kaithapram

Priyane neeyenne ariyathirunnaal
enthinaaniniyente janmam
priyane nin viral meettiyunaraan
veruthe mohikkayaano
njaanaam thanthrikal poyoru veena

priyane neeyenne ariyathirunnaal
enthinaaniniyente janmam
priyane nin viral meettiyunaraan
veruthe mohikkayaano
njaanaam thanthrikal pOyoru veena

Oru varnna swapnathil chirakadichuyarumbol
Kanmani ninne njan ariyunnu
Kalpana jalakam thurannu vachappol
Kani kanda kazhchayil nin roopam
Ponmulam thandil nin gana rahasyam
Pal nila palayil nin vasantham
Nin mizhiyum mozhyum njanalle

priyane ….
priyane neeyenne ariyathirunnaal
enthinaaniniyente janmam

thalile thumbile manjilam thullikal
marathaka muthayi pozhiyumbol
nakshatra vadiyil pournima kanyaka
tharaka mullapoo korkumbol
thennalil nin mridhu niswasa gandham
minnalil kaivala chantham
ninnazhakum kavithayum onnakunnu

priyane neeyenne ariyathirunnaal
enthinaaniniyente janmam
priyane nin viral meettiyunaraan
veruthe mohikkayaano
njaanaam thanthrikal poyoru veena
njaanaa… thanthrikal poyoru veena…

Lyrics – Ml
Lyrics – En