Priyamullavane

ഗാനം : പ്രിയമുള്ളവനേ
ചിത്രം : എന്നു നിന്റെ മൊയ്തീന്‍
വര്‍ഷം : 2015
ഗായകര്‍ : മധുശ്രീ നാരായണ്‍‍
സംഗീതം : രമേഷ് നാരായണ്‍
ഗാനരചന : റഫീഖ് അഹമ്മെദ്

പ്രിയമുള്ളവനേ…
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ…
വിരഹവുമെന്തൊരു മധുരം
മുറിവുകളെന്തൊരു സുഖദം
പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം.. ആ..
മുറിവുകളെന്തൊരു സുഖദം…

ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ
വന്നു നിന്നില്ലേ..
അക്കരെക്കേതോ തോണിയിലേറി
പെട്ടെന്നു പോയില്ലേ..
അന്നു രാവിൽ ആ ചിരിയോർത്തെൻ
നോവു മാഞ്ഞില്ലേ…
വിരഹവുമെന്തൊരു മധുരം…

പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം.. ആ..
മുറിവുകളെന്തൊരു സുഖദം…

ആ കടവിൽ നീ ഇപ്പോഴുമെന്നേ
കാത്തു നിൽക്കുകയോ..
ഒത്തിരി ചൊല്ലാനുള്ളതെല്ലാം
ആ പുഴ ചൊല്ലിയില്ലേ..
എന്റെ പ്രേമം ആ വിരിമാറിൽ
കൊത്തിവച്ചില്ലേ…
വിരഹവുമെന്തൊരു മധുരം…

പ്രിയമുള്ളവനേ.. പ്രിയമുള്ളവനേ..
വിരഹവുമെന്തൊരു മധുരം..
മുറിവുകളെന്തൊരു സുഖദം…
പ്രിയമുള്ളവനേ….

Song : Priyamullavane
Movie : Ennu Ninte Moideen
Year : 2015
Singer(s) : Madhushree Narayan
Music : Ramesh narayan
Lyricist(s) : Rafeeq Ahammed

Priyamullavane…
priyamullavane.. priyamullavane…
virahavumenthoru madhuram
murivukalenthoru sukhadam
priyamullavane.. priyamullavane..
virahavumenthoru madhuram.. aa..
murivukalenthoru sukhadam…

ottaykku nilkke orkkaathe munnil
vannu ninnille..
akkarakketho thoniyileri
pettennu poyille..
annu raavil aa chiriyorthen
novu maanjille…
virahavumenthoru madhuram…

priyamullavane.. priyamullavane..
virahavumenthoru madhuram.. aa..
murivukalenthoru sukhadam…

aa kadavil nee ippozhumenne
kaathu nilkkukayo..
othiri chollaanullathellaam
aa puzha cholliyille..
ente premam aa virimaaril
kothivachille..
virahavumenthoru madhuram…

priyamullavane.. priyamullavane..
virahavumenthoru madhuram..
murivukalenthoru sukhadam…
priyamullavane…

Lyrics – Ml
Lyrics – En