Poonkaatte poonkaatte

ഗാനം : പൂങ്കാറ്റേ പൂങ്കാറ്റേ
ചിത്രം: ജോമോന്റെ സുവിശേഷങ്ങള്‍
വര്‍ഷം: 2017
ആലാപനം : ബല്‍റാം
സംഗീതം: വിദ്യാസാഗര്‍
രചന: റഫീഖ് അഹമ്മദ്

പൂങ്കാറ്റേ പൂങ്കാറ്റേ..
മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി…
വരവേൽക്കാൻ തുടി വേണ്ടേ …
പറയാതെ പോയതല്ലേ..
തിരികെ നീ വന്നതല്ലേ …
പോവല്ലേ നീ… എങ്ങുമേ … ഓ ഓ…

പൂങ്കാറ്റേ പൂങ്കാറ്റേ..
മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി..
വരവേൽക്കാൻ തുടി വേണ്ടേ ..

ആകാശപ്പൂവും തേടി..
അലയാനായ് പോയോ കാറ്റേ
അരികിൽ വരാതെ ദൂരെ നീ എന്തിനോ ..
പാലാഴിപ്പൊൽത്തിര നീന്തി…
കാണാതെ പോയോ കാറ്റേ …
വെറുതെ വിമൂകം കിനാവിൽ തേടി ഞാൻ
വീണ്ടുമീ… ചില്ലകൾ… പൂക്കളാൽ.. മൂടുവാൻ..
അറിയാതെ, പറയാതെ, വന്നതല്ലേ നീ ….

പൂങ്കാറ്റേ പൂങ്കാറ്റേ…
മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി…
വരവേൽക്കാൻ തുടി വേണ്ടേ …

രാവാകെ മായും മേലെ …
തെളിവാനം കാണും നാളെ
പോരൂ വയൽപ്പൂ നിറങ്ങൾ ചൂടിടും..
ഈ മണ്ണിൽ നീളെ വീണ്ടും …
നീരോളം നൂലിഴ പാകും
ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും
കാർമുകിൽ… ചേലകൾ… മിന്നലായ്… തുന്നുവാൻ
ഒരു നാൾ നീ വരുമെന്ന് ഓർത്തിരുന്നു ഞാൻ …

പൂങ്കാറ്റേ പൂങ്കാറ്റേ…
മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി…
വരവേൽക്കാൻ തുടി വേണ്ടേ…

Song : Poonkaatte poonkaatte
Movie : Jomonte Suvisheshangal
Movie Director : Sathyan Anthikkad
Year : 2017
Singer(s) : Balram
Music : Vidyasagar
Lyricist(s) : Rafeek Ahammed

poonkaatte.. poonkaatte ..
malarvaakakkuda vende..
pookkaalam varavaayi
varavelkkaan thudi vende
parayaathe poyathalle
thirike nee vannathalle
povalle nee engume … O…

poonkaatte.. poonkaatte..
malarvaakakkuda vende
pookkaalam varavaayi
varavelkkaan thudi vende

aakaashappoovum thedi…
alayaanaay poyo kaatte
arikil varaathe doore nee enthino
paalaazhippol thira neenthi
kaanaathe poyo kaatte
veruthe vimookam kinaavil thedi njaan
veendumee chillakal pookkalaal mooduvaan
ariyaathe prayaathe vannathalle nee
poonkaatte poonkaatte malarvaakakkuda vende
pookkaalam varavaayi varavelkkaan thudi vende

raavaake maayum mele
thelivaanam kaanum naale
poroo vayalppoo nirangal choodidum
ee mannil neele veendum
neerolam noolizha paakum
eeran nilaavil sugandham chernnidum
kaarmukil chelakal minnalaay ponguvaan
oru naal nee varumennu orthirunnu njaan

poonkaatte poonkaatte..
malarvaakakkuda vende
pookkaalam varavaayi
varavelkkaan thudi vende

Lyrics – Ml
Lyrics – En