Pookkalam vannu

Song : Pookkalam vannu
Movie : Sughamayirikkatte
Year : 2015
Singer(s) : KJ Yesudas
Music : Mohan Sithara
Lyricist(s) : O. N. V. Kurup
ഉം ..ഉം ആരിരാരോ രാരോ ..ആരാരോ
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ
ഈ കൈകൽ നിൻ പൂന്തൊട്ടിലായ്
പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ..
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ..

വയൽക്കിളി അറിഞ്ഞുവോ..
ഇന്നെൻ കുഞ്ഞിൻ ചോറൂണ്..
ചിരിച്ചു നീ.. പലേ രുചി നുകർന്നിടും മുഹൂർത്തം
മണ്ണിൻ ഉപ്പും ചോറും കുഞ്ഞേ
ജീവന്റെ ലാവണ്യമാം ..ഓ ..
പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ
ഉം ..ഉം ..രാരീരം രാരോ രാരാരി രാരോ

തരുന്നിതോ മാലാഖമാർ
പൂവും പൊന്നും മൈലാഞ്ചിയും..
അണിഞ്ഞു നീ വരില്ലയോ..
മനോജ്ഞമാം നിലാവായ്..
ഈ ജന്മത്തിൻ സാഫല്യമാം
നീയെന്നെൻ ഓമൽക്കുഞ്ഞേ..ഓ

പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ
ഈ കൈകൽ നിൻ പൂന്തൊട്ടിലായ്
പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ..
പൂക്കാലം വന്നു.. പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ..
ഉം ..ഉം ..ആരിരാരോ രാരോ ..ആരാരോ

Song : Pookkalam vannu
Movie : Sughamayirikkatte
Year : 2015
Singer(s) : KJ Yesudas
Music : Mohan Sithara
Lyricist(s) : O. N. V. Kurup

Lyrics – Ml
Lyrics – En