Ponnilanjichottile Kunju

ഗാനം : പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു
ചിത്രം: മറുപടി
വര്‍ഷം: 2016
ഗായിക : ശ്വേത മോഹന്‍
സംഗീതം: എം. ജയചന്ദ്രന്‍
രചന: റഫീഖ് അഹമ്മദ്

ഉം..ഉം…

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞു കുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ
മാരിമുകിൽക്കൂട്ടിലെ നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ…
ചായുറങ്ങ് നീ …

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ
മാരിമുകിൽക്കൂട്ടിലെ നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ…
ചായുറങ്ങ് നീ …

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ…
പൂക്കളിൽ… ചായുറങ്ങ് നീ

ചുറ്റിച്ചുറ്റി പറന്നീ ഉണ്ണിക്കണ്ണിൽ കിനാവ്
മാലാഖമാരിറങ്ങിവന്നോ
നിന്നരികിലണഞ്ഞിട്ട് പാട്ടും മൂളിയിരുന്നോ
പാവ തന്ന് പീപ്പി തന്ന് ഉമ്മ തന്ന് പോയോ
വെള്ളാമ്പലിൻ പൂഞ്ചേല തന്നോ
വെള്ളാമ്പലിൻ പൂഞ്ചേല തന്നോ

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ…

പിച്ചപ്പിച്ച നടന്ന് അമ്മയ്‌ക്കൊപ്പം വളർന്ന്
രാത്തിങ്കൾ പോൽ തെളിഞ്ഞിടേണം
അമ്മയ്ക്കുള്ളിലാറുകില്ലേ നൊമ്പരങ്ങളാകെ
നിൻ ചൊടിയിൽ അമ്മയല്ലേ പാലമൃതായ് തീർന്നു
നിന്നോർമ്മയിൽ മായാതെ നിന്നു
നിന്നോർമ്മയിൽ വാടാതെ നിന്നു

പൊന്നിലഞ്ഞിച്ചോട്ടിലെ കുഞ്ഞുകുഞ്ഞു പൂക്കളിൽ
വന്നുറങ്ങ് വീണുറങ്ങ് ചായുറങ്ങ് നീ…

മാരിമുകിൽക്കൂട്ടിലെ നീലമയിൽപ്പീലിയായ്
കുഞ്ഞുറങ്ങ് പൊന്നുറങ്ങ് ചായുറങ്ങ് നീ…
ചായുറങ്ങ് നീ…

Song : Ponnilanjichottile Kunju
Movie : Marupadi
Year : 2016
Singer : Shweta Mohan
Music : M Jayachandran
Lyrics : Rafeeq Ahammed

mmm… mmm…
ponnilanjichottile kunju kunju pookkalil
vannurangu veenurangu chayurangu nee…
maarimukilkkoottile neelamayilppeeliyaay
kunjurangu ponnurangu chaayurangu nee…
chaayurangu nee…

ponnilanjichottile kunju kunju pookkalil
vannurangu veenurangu chayurangu nee…
maarimukilkkoottile neelamayilppeeliyaay
kunjurangu ponnurangu chaayurangu nee…
chaayurangu nee…

ponnilanjichottile kunju kunju pookkalil…
pookkalil… chaayurangu nee…

chuttichutti paranne unnikkannil kinaavu
maalaakhamaarirangi vanno
ninnarikilananjittu paattum mooliyirunno
paava thannu peeppi thannu umma thannu poyo
vellaambalin poonchela thanno
vellaambalin poonchela thanno

ponnilanjichottile kunju kunju pookkalil
vannurangu veenurangu chayurangu nee…

pichappicha nadannu ammaykkoppam valarnnu
raathinkal pol thelinjidenam
ammaykkullil aarukille nombarangalaake
nin chodiyil ammayalle paalamrithaay theernnu
ninnormmayil maayaathe ninnu
ninnormmayil vaadaathe ninnu

ponnilanjichottile kunju kunju pookkalil
vannurangu veenurangu chayurangu nee…

maarimukilkkoottile neelamayilppeeliyaay
kunjurangu ponnurangu chaayurangu nee…
chaayurangu nee…

Lyrics – Ml
Lyrics – En