Parayaan Kothicha

Movie

Kalimannu

Music Director

M. Jayachandran

Lyrics Writer

O. N. V. Kurup

Singer(s)

Shwetha Mohan,K.J.Yesudas

Release

August 2013

Song

Parayaan kothicha

പറയാന്‍ കൊതിച്ചൊരെന്റെ വാക്കില്‍നീ…
നുകരാന്‍ കൊതിച്ച തേന്‍ തുളുമ്പിയോ
പറയുമരിയമൊഴികള്‍ പ്രണയമധുരമായ്…
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്
ഇതളുകള്‍ ചിറകുപോല്‍ വിരിയുവാ..നോ
ഹൃദയമാശകൊള്‍കയായ്
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്

ആര്‍ദ്രമാം മധുരനൊമ്പരം
എന്റെ കാതില്‍ നിന്‍ സ്നേഹ മര്‍മ്മരം
നില്‍പ്പൂ ഞാന്‍ ഹൃദയദാഹമായ്
എന്റെ കുമ്പിളില്‍ തീര്‍ത്ഥമായ് വരൂ
പരിണയത്തിനീ.. പ്രകൃതി പന്തലായ്
കടല്‍ക്കിളീ പറന്നു വാ തരംഗതാളമൊത്തു
പാടിവാ.. അലസമായ് അലയുമീ
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്

ആ … മാലതീമുകുളമാലയായി
നിന്റെ മാറിലെ രോമഹര്‍ഷമായ്
മാറുമീ നിമിഷശോഭയെന്‍
വാഴ്വിലാകവേ കാ‍ത്തിരുന്നു ഞാന്‍
തരുണ മാനസം മധു പകര്‍ന്നിടാന്‍
കൊതിക്കയായ് വിളിക്കയായ്
നിലാവുപൂക്കുമീ വയല്‍ക്കരെ
അരുമയായ് മുരളുമീ
ശലഭമായ് ഉയരുമായ് മലരിനും മോഹമായ്
ഇതളുകള്‍ ചിറകുപോല്‍ വിരിയുവാനോ
ഹൃദയമാശകൊള്‍കയായ്