Palnilavinum Oru Nombaram

ഗാനം : പാൽ‌നിലാവിനും ഒരു നൊമ്പരം
ചിത്രം : കബൂളിവാല
വര്‍ഷം : 1993
ആലാപനം : കെ. ജെ. യേശുദാസ്
സംഗീതം : എസ്. പി. വെങ്കിടേഷ്
ഗാനരചന : ബിച്ചു തിരുമല

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

മണ്ണിനു മരങ്ങൾ ഭാരം
മരത്തിൻ ചില്ലകൾ ഭാരം
ചില്ലയിൽ കൂടൊരു ഭാരം
കൂടൊഴിഞ്ഞ പക്ഷികൾ
പക്ഷിക്കു ചിറകു ഭാരം
ചിറകിൽ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം
കാറ്റിലാടും കോലങ്ങൾ

പാൽ‌നിലാവിനും ഒരു നൊമ്പരം

മാനം മീതെ താരങ്ങള്‍
ചിമ്മിചിമ്മിക്കത്തുമ്പോള്‍…
ഇരുട്ടിലെ തെമ്മാടിക്കൂട്ടില്‍
തുടിയ്ക്കുമീ തപ്പു താളങ്ങള്‍…

മണ്ണിനു മരങ്ങള്‍ ഭാരം
മരത്തില്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം
കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം
ചിറകില്‍ തൂവലും ഭാരം
തൂവലു കാറ്റിനും ഭാരം
കാറ്റിലാടും കോലങ്ങള്‍

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

വിണ്ണിന്‍ കണ്ണീര്‍ മേഘങ്ങള്‍
മണ്ണിന്‍ കണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും പെയ്യാ മോഹങ്ങള്‍
നനയ്ക്കുമോ നെഞ്ചിന്‍ തീരങ്ങള്‍…

മണ്ണിനു മരങ്ങള്‍ ഭാരം
മരത്തില്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം
കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം
ചിറകില്‍ തൂവലും ഭാരം
തൂവലു കാറ്റിനും ഭാരം
കാറ്റിലാടും കോലങ്ങള്‍

പാൽ‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല

ഓ… ഓ… ഓ…

Song : Paalnilavinum oru nombaram
Movie : Kabooliwala
Year : 1993
Singer(s) : K. J. Yesudas
Music : S. P. Venkitesh
Lyricist(s) : Bichu Thirumala

Paalnilavinum oru nombaram
Paathiraa kili enthinee maunam
Sagaram manasilundengilum
Karayuvan njangalil kannuneerilla

Manninu marangal bhaaram
Marathil chillakal bhaaram
Chillayil koodoru bhaaram
Koodozhinja pakshikal
Pakshikku chiraku bhaaram
Chirakil thoovalum bhaaram
Thoovalo kaatinu bhaaram
Kaatilaadum kolangal

Paalnilavinum oru nombaram

Maanam meethe thaarangal
Chimmi chimmi kathumbol
Iruttile themmady koottil
Thudikkumee thappu thaalangal

Manninu marangal bhaaram
Marathil chillakal bhaaram
Chillayil koodoru bhaaram
Koodozhinja pakshikal
Pakshikku chiraku bhaaram
Chirakil thoovalum bhaaram
Thoovalo kaatinu bhaaram
Kaatilaadum kolangal

Paalnilavinum oru nombaram
Paathiraa kili enthinee maunam
Sagaram manasilundengilum
Karayuvan njangalil kannuneerilla

Vinnin kaneer meghangal
Mannin kanneer dhaahangal
Orikkallum peyyamohangal
Nanaikkummo nenjin theerangal

Manninu marangal bhaaram
Marathil chillakal bhaaram
Chillayil koodoru bhaaram
Koodozhinja pakshikal
Pakshikku chiraku bhaaram
Chirakil thoovalum bhaaram
Thoovalo kaatinu bhaaram
Kaatilaadum kolangal

Paalnilavinum oru nombaram
Paathiraa kili enthinee maunam
Sagaram manasilundengilum
Karayuvan njangalil kannuneerilla

Ooo…. Ooo…. Ooo….

Lyrics – Ml
Lyrics – En