Oru Vaakkinaal

ഗാനം : ഒരു വാക്കിനാൽ
ചിത്രം : 1971 ബിയോണ്ട് ദ ബോഡര്‍
വര്‍ഷം : 2017
ആലാപനം : എം. ജി. ശ്രീകുമാര്‍, ശ്വേത മോഹന്‍
സംഗീതം : രാഹുല്‍ സുബ്രമണ്യന്‍
ഗാനരചന : നിഖില്‍ എസ് മറ്റത്തില്‍

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറു വാക്കുകൊണ്ടൊന്നു നീറാം
നെഞ്ചകം അതിമൂകമായ്
മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്
ഈറൻ മുകിൽ കൺപീലികൾ
നീരേറ്റുവീഴുന്ന നേരം
നോക്കാതെ പിൻ വാതിലിൻ മൗനങ്ങളെ
കൈ ചേർത്തു പുൽകുവാൻ തെല്ലും നീ കാതിൽ

ഈ പൂക്കാലം തനിയെ നീ തുഴയേണം
ആ തീരങ്ങൾ ചെന്നേറൂ നീ വേഗം
മണിച്ചുണ്ടിനേകാൻ ഉമ്മകൾ
നീ മയങ്ങുന്ന രാവും കാത്തു ഞാൻ
മഴക്കാറ്റു പോലെ ദൂരെയായ്
മനസ്സാലെ നിന്നെ വീശിടാം ഞാൻ
തീരാനിലാ മിന്നാരമേ
വന്നെത്തി വിണ്ണിന്റെ ഈണം പാടേണം
താരങ്ങളും ആകാശവും
താരാട്ടി മായാതെ കൂട്ടായ് കൂടേണം

ആ…

കാത്തിരുന്നു നാളേറെയായ് കാതോരമായ് മൂളുവാൻ
കൂട്ടിവച്ച മോഹങ്ങളെ കൈക്കുമ്പിളിൽ നൽകുവാൻ
ഇളമഞ്ഞിൻ തുമ്പിൽ ഈറൻ നിശാ മർമ്മരം
പകരുമോ ഇരവായ് എന്നരികെ

ഒരു വാക്കിനാൽ വിട ചൊല്ലിയാൽ
മറു വാക്കുകൊണ്ടൊന്നു നീറാം
നെഞ്ചകം അതിമൂകമായ്
മിഴി വീശി ഞാൻ
ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്…

Song : Oru Vaakkinaal
Movie : 1971 Beyond Borders
Year : 2017
Singer : MG Sreekumar, Shweta Mohan
Music : Rahul Subrahmaniam
Lyricist : Nikhil S Mattathil

oru vakkinaal vida cholliyaal
maru vaakkukondonnu neeraam
nenchakam athimookamaay
mizhi veeshi njaan
olinottamethichu veendum yaathrayaay
eeran mukil kanpeelikal
neerettuveezhunna neram
nokkaathe pin vaathilin mounangale
kai cherthu pulkuvaan thellum nee kaathil

ee pookkaalam thaniye nee thuzhayenam
aa theerangal chenneroo nee vegam
manichundinekaan ummakal
nee mayangunna raavum kaathu njaan
mazhakkaattu pole dooreyaay
manassaale ninne veeshidaam njaan
theeraanilaa minnaarame
vannethi vinninte eenam paadenam
thaarangalum aakaashavum
thaaraatti maayaathe koottaay koodenam

aa…

kaathirunnu naalereyaay kaathoramaay mooluvaan
koottivacha mohangale kaikkumbilil nalkuvaan
ilamanjin thumpil eeran nishaa marmaram
pakaraamo iravaay ennarike
oru vakkinaal vida cholliyaal
maru vaakkukondonnu neeraam
nenchakam athimookamaay
mizhi veeshi njaan
olinottamethichu veendum yaathrayaay…

Lyrics – Ml
Lyrics – En