Oru poovine

ഗാനം : ഒരു പൂവിനെ നിശാശലഭം
ചിത്രം : മീനത്തില്‍ താലികെട്ട്
വര്‍ഷം : 1998
ആലാപനം : കെ.ജെ. യേശുദാസ്‍, സുജാത മോഹന്‍
സംഗീതം : ഔസേപ്പച്ചന്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും
ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമ്പോള്‍
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്

പൂത്തുനില്‍ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞുപോകും മഞ്ഞണി തിങ്കളില്‍
സൂര്യപരാഗം കുതിരുന്നു
പൂങ്കിനാവിന്‍ ചിറകു തലോടി
കുളിര്‍ന്നു നില്‍പ്പൂ ഞാന്‍
വെറുതെ നിന്റെ മിഴിയില്‍
നോക്കി നില്‍ക്കാന്‍ മോഹമായ്
ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്

വെള്ളിമേഘത്തേരിലിറങ്ങി
വേനല്‍ നിലാവും സന്ധ്യകളും
പെയ്തു തോരും മാമഴയായി
പൊന്‍ കിനാവും പൂവിതളും
ഓര്‍മ്മ മൂടും വെണ്‍ താളുകളില്‍
പീലി തെളിയുകയായ്
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായ്

ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും
ഒന്നു ചേരും നേരമായ്
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമ്പോള്‍..

Song : Oru poovine nishaa
Movie : Meenathil Thaalikettu
Year : 1998
Singer : KJ Yesudas, Sujatha Mohan
Music : Ouseppachan
Lyricist : Gireesh Puthenchery

Oru poovine nishaashalabham
thottunarthum yaamamaay
narumanjumee nilaakkulirum
onnu cherum neramaay
panineeril nananja raathriye
pularveyil pulkumbol
oru poovine nishaashalabham
thottunarthum yaamamaay

poothunilkkum kaaminimullaye
pranayavasantham pothiyumbol
maanjupokum manjani thinkalil
sooryaparaagam kuthirunnu
poonkinaavin chiraku thalodi
kulirnnu nilppoo njaan
veruthe ninte mizhiyil
nokki nilkkaan mohamaay
oru poovine nishaashalabham
thottunarthum yaamamaay

vellimegha therilirangi venal
nilaavum sandhyakalum
peythu thorum maamazhayaayi
pon kinaavum poovithalum
ormma moodum ven thaalukalil
peeli theliyukayaay
iniyum thammilaliyaan
nenchu pidayum saandramaay

oru poovine nishaashalabham
thottunarthum yaamamaay
narumanjumee nilaakkulirum
onnu cherum neramaay
panineeril nananja raathriye
pularveyil pulkumbol..

Lyrics – Ml
Lyrics – En