Oru Kunju Poovinte

Song : Oru Kunju Poovinte
Movie/Album : Chandranudikkunna Dikkil
Year : 1999
Singer : Yesudas
Lyrics : S. Ramesan Nair
Music : Vidyasagar

ആ …. ആഹ .. ഹ .. ആ …. ആ … ഹ ഹാ ആ ആ …
ആ …. ആഹ .. ഹ .. ആ …. ആ … ഹ ഹാ ആ ആ …
മം മം മ്മം .. മം മം …. മം മം മ്മം .. മം മം ….

ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി
മധുരമെൻ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കിൽ
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിർ മെത്ത നീയോ വിരിച്ചുവെങ്കിൽ
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കിൽ
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കിൽ…

കുടവുമായി പോകുന്നൊരമ്പാടി മുകിൽ
എന്റെ ഹൃദയത്തിൽ അമൃതം  തളിക്കുകില്ലേ …
പനിനീരു പെയ്യുന്ന പാതിരാ കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ ..
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ
കുഞ്ഞു പരിഭവം താനെ .. മറക്കുകില്ലേ ..

എവിടെയോ കണ്ടു മറന്നൊരാ മുഖം ഇന്ന്
ധനുമാസ ചന്ദ്രനായി തീര്‍ന്നതല്ലേ ..
കുളിർകാറ്റു തഴുകുന്നൊരോർമതൻ പരിമളം
പ്രണയമായ് പൂവിട്ടു വന്നതല്ലേ
നിന്റെ കവിളത്ത് സന്ധ്യകൾ വിരിയുകില്ലേ ..
നിന്റെ കവിളത്ത് സന്ധ്യകൾ വിരിയുകില്ലേ ..

ആ …. ആഹ .. ഹ .. ആ …. ആ … ഹ ഹാ ആ ആ …
മം മം മ്മം .. മം മം …. മം മം മ്മം .. മം മം ….

തളിർ വിരല്‍ തൂവലാൽ നീയെൻ മനസിന്റെ
താമര ചെപ്പു തുറന്നുവെങ്കിൽ
അതിനുള്ളിൽ മിന്നുന്ന കൌതുകം ചുംബിചിട്ട്
അനുരാഗം എന്നും മൊഴിഞ്ഞുവെങ്കിൽ …
അത് കേട്ടു സ്വര്‍ഗം  വിടര്‍ന്നുവെങ്കിൽ …
അത് കേട്ടു സ്വര്‍ഗം  വിടര്‍ന്നുവെങ്കിൽ …

Song : Oru Kunju Poovinte
Movie/Album : Chandranudikkunna Dikkil
Year : 1999
Singer : Yesudas
Lyrics : S. Ramesan Nair
Music : Vidyasagar

Lyrics – Ml
Lyrics – En