Oodenda Oodenda

ഗാനം : ഓടേണ്ട ഓടേണ്ടാ
ചിത്രം/ആല്‍ബം : എന്റെ നാടന്‍പാട്ടുകള്‍ Vol 03
ആലാപനം : കലാഭവൻ മണി

ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട
ഓമനപ്പൂമുഖം വാടിടേണ്ട…
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ നൽകാം
ടാറിട്ട റോഡാണു റോഡിന്റരികാണ്
വീടിന്നടയാളം ശീമക്കൊന്ന
പച്ചരിച്ചോറുണ്ട് പച്ച മീൻചാറുണ്ട്
ഉച്ചയ്ക്ക് ഉണ്ണാനായ് വന്നോളൂട്ടോ

പുഞ്ചവരമ്പത്ത് പാമ്പിന്റെ പൊത്തുണ്ട്
സൂക്ഷിച്ചു വന്നോളൂ പൊന്നു ചേട്ടാ
ഒരു കുപ്പി മണ്ണെണ്ണ കത്തിത്തീരും വരെ
പണ്ടാറത്തള്ളയ്ക്കുറക്കമില്ല
ടാറിട്ട റോഡാണു റോഡിന്റരികാണ്
വീടിന്നടയാളം ശീമക്കൊന്ന
ആയിരം കൊമ്പുള്ള ചെമ്പകച്ചോട്ടില്
ഒറ്റയ്ക്കിരുന്നു ഞാനോർത്തു പാടും

ഓടേണ്ടാ ഓടേണ്ടാ ഓടിത്തളരേണ്ട
ഓമനപ്പൂമുഖം വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ നൽകാം

ചെമ്പകച്ചോട്ടിലിരുന്നെന്തിനോർക്കുന്നു
വീട്ടിലേയ്ക്കുള്ള വഴി മറന്നോ
വാടിയ പൂ ചൂട്യാലും ചൂട്യ പൂ ചൂട്യാലും
ചേട്ടനെ ഞാനെന്നും കാത്തിരിക്കും
ആരൊക്കെ എതിർത്താലും എന്തു പറഞ്ഞാലും
ചേട്ടനില്ലാത്തൊരു ലോകമില്ലാ
എന്നും ഉറക്കത്തിൽ ചേട്ടനെ കണ്ടു ഞാൻ
ഞെട്ടിയുണർന്നു കരച്ചിലല്ലേ
ഉരലു വിഴുങ്ങുമ്പോൾ വിരലു മറയുന്നു
പലതും പറഞ്ഞു നീ കേട്ടിട്ടില്ലേ
ചാലക്കുടിപ്പുഴ നീന്തിക്കടന്നാലും
അന്തിയ്ക്കു മുൻപ് ഞാനെത്താം പൊന്നേ
മേലൂരു കേറ്റം ഞാൻ മുട്ടു കുത്തി കേറ്യാലും
നേരമിരുട്ട്യാലും എത്താം പൊന്നേ
കാണാത്തതല്ലല്ലോ ആക്രാന്തം വേണ്ടെന്ന്
ആയിരം വട്ടം പറഞ്ഞില്ലേ ഞാൻ
ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട
ഓമനപ്പൂമുഖം വാടിടേണ്ട
ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ
ഓമനച്ചുണ്ടത്തൊരുമ്മ നൽകാം

Song : Oodenda Oodenda
Movie/Album : Ente Nadan Pattukal Vol 3
Singer : Kalabhavan Mani

Lyrics – Ml
Lyrics – En