November 14 releases…!!!

November 14 releases…!!!

മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപത്രമായ ഡോ. സണ്ണിയായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. ചിത്രത്തിന്‍റെ ട്രയിലര്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ഹൊറര്‍ സസ്പന്‍സ് ത്രില്ലറായിരിക്കുമിത്. 



സെവന്‍ ആര്‍ട്സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനു പുറമെ മധു, ഗണേഷ് കുമാര്‍, ഹരിശ്രീ അശോകന്‍, കീര്‍ത്തി സുരേഷ്, അംബിക മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തന്‍റെ കഴിവു തെളിയിച്ച വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്തിനു ശേഷം  ഒരുക്കുന്ന ചിത്രമാണ്‌ തിര. നീണ്ട ഇടവേളയ്ക്കു ശേഷം ശോഭനയും വിനീത് ശ്രീനിവാസന്‍റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.



മൂന്നു ഭാഗങ്ങളായി തിരിച്ചാണ്‌ ചിത്രം തയറാക്കിയിരിക്കുന്നത്. ആദ്യഭാഗം ഈ വര്‍ഷം പുറത്തിറങ്ങും. ഇതില്‍ ശോഭനയെ കേന്ദ്ര കഥാപത്രമാക്കി അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആണ്‌ മറ്റൊരു മുഖ്യകഥാപാത്രമായെത്തുന്നത്. കൂടാതെയുള്ള പ്രധാനകാഥാപത്രങ്ങള്‍ കേരളത്തിനു പുറത്തുനിന്നുമാണ്‌. കര്‍ണ്ണാടകയിലും  ഗോവയിലുമായാണ്‌ ചിത്രത്തിന്‍റെ ചിത്രീകരണം.

ഈ രണ്ടു ചിത്രങ്ങളും നവബര്‍ 14 ന്‌ തീയേറ്ററുകളിലെത്തുന്നു. തട്ടത്തിന്‍ മറയത്തിന്‍റെ വമ്പന്‍ വിജയത്തിനുശേഷമുള്ള ചിത്രമായതുകൊണ്ട്, പ്രിയദര്‍ശന്‌ വിനീതുമായി മത്സരിക്കേണ്ടിവരും.