Neermaathalam

ഗാനം : നീര്‍മാതളം
ചിത്രം : ആമി
വര്‍ഷം : 2018
ആലാപനം : ശ്രേയ ഘോഷല്‍ & അര്‍ണാബ് ദത്ത
സംഗീതം : എം. ജയചന്ദ്രന്‍
ഗാനരചന : റഫീഖ് അഹമ്മെദ്

മ്ങുഹും..മ്ങുഹും..മ്ങുഹും..

നീര്‍മാതള പൂവിനുള്ളില്‍
നിഹാരമയി വീണ കാലം
നീലാമ്പരി രാഗമായി
താനെ നുകര്‍ന്ന നവനീതം
ചിറകാര്‍ന്നുയര്‍ന്നു വാനില്‍
മനം ഊയലാടിയ കാലം..

നീര്‍മാതള പൂവിനുള്ളില്‍
നിഹാരമയി വീണ കാലം
നീലാമ്പരി രാഗമായി
താനെ നുകര്‍ന്ന നവനീതം

ആത്മ നി പാനി ഭാജി രേ..
ഭാജി രേ………
ഭൈയ്യ കം ദേശ് സാവി രേ..
സാവി രേ………
ദൊ കീന ഗുമ ര പാനെ..
ഗുമ ര പാനേ..
ദൊ കീന രൊങ്ഗെ ഭാജി രേ
ഭാജി രേ…ഭാജി രേ….
ഭാജി രേ……

ഇലകളോടും… പൂക്കളോടും..
പറയുവാനുണ്ട് ഇത്തിരി..
ഉഴുത മണ്ണിന്‍ ഗന്ധം ഏല്‍ക്കാന്‍
നനയുവാന്‍ ഉണ്ട് ഉള്‍കൊതി…
ഇലഞ്ഞി മരത്തിന്‍ കൊമ്പില്‍..
കുറുകും പക്ഷി..നീലാഞ്ജന പക്ഷി.
അറിയുന്നുനിന്‍.. ഹൃദയമിടിപ്പും..
ഇടനെഞ്ജില്‍.. ചെറു ചൂടും..

നീര്‍മാതള പൂവിനുള്ളില്‍
നിഹാരമയി വീണ കാലം
നീലാമ്പരി രാഗമായി
താനെ നുകര്‍ന്ന നവനീതം

ഒരു സ്വകാര്യം… മൊഴിയുവോ…
അരികില്‍ വന്നൂ.. പുലരികള്‍..
മുറുകി നില്‍ക്കും… തന്ത്രിതോറും..
വിരല്‍ തലോടി സന്ധ്യകള്‍…
വെറുതേ അതാരോ… കന്മഷി പോലീ…
സ്വപ്നം മിഴികളില്‍ സ്വപ്നം…
തഴുകുന്നു… രാപ്പകലൊഴിയാതെ…
മായിക മയില്‍പീലി….

നീര്‍മാതള പൂവിനുള്ളില്‍
നിഹാരമയി വീണ കാലം
നീലാമ്പരി രാഗമായി
താനെ നുകര്‍ന്ന നവനീതം
ചിറകാര്‍ന്നു ഉയര്‍ന്നു വാനില്‍
മനം ഊയലാടിയ കാലം..

Song : Neermaathalam
Movie : Aami
Year : 2018
Singer : Shreya Ghoshal & Arnab dutta
Music : M Jayachandran
Lyricist : Rafeeq Ahamed

Neermaathala poovinullil
Nihaaramayi veena kaalam..
Neelamabari raagamaayi
Thaane nukarna navaneethamm
Chirakarnu uyarnu vaanil
Manam ooyaladiya kaalam..

Neermaathala poovinullil..
Nihaaramayi veena kaalam
Neelamabari raagamaayi..
Thaane nukarna navaneetham..

Aathma ni paani bhaaji ree
Bhaaji ree………
Bhaaiya kam desh saavi ree..
Saavi Ree………
Do keena guma ra paane..
guma ra paane..
Do keena ronge bhaaji ree
bhaaji ree…bhaaji ree….
bhaaji ree……

Ilakaloodum… pookalodum..
Parayuvanund ithirii..
Uzhutha mannin gandham elkaan
Nanayuvan undd ulkothi…
Ilanji marathin kombil..
Kurukum pakshi..neelanjana pakshi.
Ariyunnunin.. Hridayamidippum..
Idanenjil.. cheru choodum..

Neer maathala poovinullil…
Nihaaramayi veena kaalam..
Neelamabari raagamaayii..
Thaane nukarna navaneetham..

Oru swakaryam… Mozhiyuvoo…
Arikil vannuu.. pularikal..
Muruki nilkum… Thandi thorum..
Viral thalodi sandhyakal…
Veruthe athu aaroo…kanmashi polee…
Swapnam mizhikalil swapnam…
Thazhukunu… raapakalozhiyathe…
Maayika mayilpeelii….

Neermaathala poovinullil…
Nihaaramayi veena kaalam…
Neelamabari raagamaayii..
Thaane nukarna navaneetham…
Chirakarnu uyarnu vaanil…
Manam ooyaladiya kaalam…

Lyrics – Ml
Lyrics – En