Neelakasham Neeranija

ഗാനം : നീലാകാശം നീരണിഞ്ഞ
ചിത്രം: ജോമോന്റെ സുവിശേഷങ്ങള്‍
വര്‍ഷം: 2017
ആലാപനം : നജിം ആര്‍ഷാദ്, സുജാത മോഹന്‍
സംഗീതം: വിദ്യാസാഗര്‍
രചന: റഫീഖ് അഹമ്മദ്

നീലാകാശം… നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
ഈറൻ മേഘം… നീന്തി വന്ന കടലിനു തോന്നിയരികേ..
കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി..
കേട്ട് കേട്ട് ഞാനിരുന്നുവോ ആ വിലോല പല്ലവി
ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ ….
നീലാകാശം.. നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
ഈറൻ മേഘം.. നീന്തി വന്ന കടലെന്നു തോന്നിയരികേ..

കാണാപ്പൂവിൻ തേനും തേടി
താഴ്‌വാരങ്ങൾ നീളെ തേടി ഞാൻ… എന്തിനോ
ഏതോ നോവിൻ മൗനം പോലെ
കാർമേഘങ്ങൾ മൂടും വാനിൽ നീ.. മിന്നലായ്
വേനലിൽ വർഷമായി നിദ്രയിൽ സ്വപ്നമായ്
പാതിരാ.. ശയ്യയിൽ നീല നീരാളമായ്
താരിളം കൈകളാൽ വാതില്‍ തുറന്നുവോ……
നീലാകാശം.. നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ..
ഈറൻ മേഘം.. നീന്തി വന്ന കടലെന്നു തോന്നിയരികേ..

വാടാമല്ലിപ്പാടം പോലെ
പ്രേമം നിർത്തും മായാലോകം നീ.. കണ്ടുവോ
ആളും നെഞ്ചിൻ താളം പോലെ
താനേ മൂടും താലോലങ്ങൾ നീ.. കേൾക്കുമോ
തൂവെയിൽത്തുമ്പിയായ് പാതിരാത്തിങ്കളായ്
രാപ്പകൽ ജീവനിൽ വേറിടാതായി നീ
ആടിയും പാടിയും കൂടെ നീ പോരുമോ…
നീലാകാശം.. നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം… നീന്തി വന്ന കടലെന്നു തോന്നിയരികേ..

Song : Neelakasam
Movie : Jomonte Suvisheshangal
Year : 2017
Singer(s) : Najeem Arshad, Sujatha Mohan
Music : Vidyasagar
Lyricist(s) : Rafeek Ahammed

Neelakasham..Neeranija mizhiyennu thonniyazhake…
Eeran megham..Neenthi vanna kanavennu thonniyarike..
Kathil othuvaan orungiyo aadyamaai oru eeradi…
Kettu kettu njaan irunnuvo..Kaathilola pallavi…
Bhoomiyum maanavum poo kondu moodiyo…
Neelakasham…Neeranija mizhiyennu thonniyazhake
Eeran megham…Neenthi vanna kanavennu thonniyarike

Kaana poovin thenum thedi
Thazhvaarangal neele thedi njaan..enthino
Etho novin mounam pole
Kaar meghangal moodum vaanil nee.. minnalaai
Venalil varshamai Nidrayil swapnamaai
Paathiraa shayyayil Neela neeralamaai
Thaarilam kaikalaal Vaathil thurannuvoo..
Neelakasham..Neeranija mizhiyennu thonniyazhake..
Eeran megham…Neenthi vanna kanavennu thonniyarike

Vaadamalli paadam pole
Premam neerthum mayalokam nee.. Kanduvo..
Aalum nenjin thaalam pole
thaane moolum thaalolagal nee.. Kelkkumo…
Thooveyil thumbiyaai..paathira thingalaai
Raapakal jeevanil..veridaathayi nee
Aadiyum paadiyum koode nee porumoo..
Neelakasham..neeranija mizhiyennu thonniyazhake..
Eeran megham…neenthi vanna kanavennu thonniyarike..

Lyrics – Ml
Lyrics – En