Neelaambale

ഗാനം : നീലാമ്പലേ
ചിത്രം : ദി പ്രീസ്റ്റ്
വര്‍ഷം : 2021
ആലാപനം : സുജാത മ്മോഹന്‍
സംഗീതം : രാഹുല്‍ രാജ്
ഗാനരചന : ബി. കെ. ഹരിനാരായണന്‍

നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്…
തലോടുമിനിനമ്മളേ…

നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ…

ഈ പുലരികളില്‍
ഒരു കനവിന്‍ പടവുകളില്‍…
നാമിതളുകളില്‍ വെയിലെഴുതീ
ഉണരുകയായ്…
ഓമല്‍ പൈതലേ
എന്‍ വാനിന്‍ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ…

ഈ ഇടവഴിയിൽ
ഒരു ചിറകായ്
പല നിനവായ്
നാമൊഴുകുകയായ്
ചിരിമലതന്‍ നെറുക വരെ
നീയോ വന്നിതാ
നെഞ്ചോരം താളമായ്
തൂവല്‍ കൂട്ടിലേ
കുഞ്ഞു ചങ്ങാതിയായ്

നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്…
തലോടുമിനിനമ്മളേ…
ഒരാര്‍ദ്ര മധു ഗീതമായ്…
തലോടുമിനിനമ്മളേ…

Song : Neelaambale
Movie : The Priest
Year : 2021
Singer : Sujatha Mohan
Music : Rahul Raj
Lyricist : BK Harinarayanan

Neelaambale Nee Vannitha
Njanaam Nilaavinte Poykayil
Neehaaravum Vaarthennalum
Koottaakumee Velayil
Thelivaanamitha
Oru Pookudayay
Thaarakamizhikal Othiya Mozhikal
Oraardhra Madhugeethamayi
Thalodumini Nammale

Neelaambale Nee Vannitha
Njanaam Nilaavinte Poykayil

Ee Pularikalil
Oru Kanavin Padavukalil
Naamithalukalil
Veyilezhuthi Unarukayayi
Omal Paithale
En Vaanil Thinkale
Neeyo Thannitha
Maayikaanandhame

Naanana Naanana Naana
Aaaa Aaaa Aaaa Aaaa

Ee Idavazhiye
Oru Chirakay Pala Ninavayi
Naam Ozhukukayaayi
Chiri Malarthan Nerukavare
Neeyo Vannitha
Nenjoram Thaalamaay
Thooval Koottile
Kunju Changathiyaay

Neelaambale Nee Vannitha
Njanaam Nilaavinte Poykayil
Neehaaravum Vaarthennalum
Koottaakumee Velayil
Thelivaanamitha
Oru Pookudayaay
Thaarakamizhikal Othiya Mozhikal
Oraardhra Madhugeethamaayi
Thalodumini Nammale
Oraardhra Madhugeethamaay
Thalodumini Nammale

Lyrics – Ml
Lyrics – En