Mooka vasantham

ഗാനം : മുകവസന്തം വീണയില്‍
ചിത്രം : തലമുറ
വര്‍ഷം : 1999
ഗായകര്‍ : കെ.ജെ.യേശുദാസ്
സംഗീതം : ജോണ്‍സണ്‍ മാസ്റ്റര്‍
ഗാനരചന : കൈതപ്രം

മുകവസന്തം വീണയില്‍ ഉറങ്ങി
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങള്‍
ഏകാന്ത സന്ധ്യയില്‍ ഇതളായ് കൊഴിഞ്ഞു
താമരമലരിന്‍ നൊമ്പരം
കാതരമായെന്‍ മാനസം

മുകവസന്തം വീണയില്‍ ഉറങ്ങി
മൂകവസന്തം…

പോയ ദിനങ്ങളൊരോര്‍മ്മയില്‍ ഒതുങ്ങി
അപരാധങ്ങള്‍ പിന്‍വിളിയായി
സ്വയമണിയും കുരിശ്ശിന്‍ മുനയില്‍..
കീറി മുറിഞ്ഞു ഇരു ഹൃദയം
മുള്‍ച്ചെടിയില്‍ പനിനീര്‍ മലരായ്..
പിന്‍ നിഴലില്‍ വിരിയൂ.. നീ..
ഒന്നിതള്‍ വാടാതെ

മുകവസന്തം വീണയില്‍ ഉറങ്ങി
മൂകവസന്തം…

സൂര്യവിഷാദമൊരന്തിയില്‍ മുങ്ങി
താരം ഉണര്‍ന്നു തെളിവാനില്‍
താരണിയും മിഴിനീര്‍ക്കനവില്‍
പാതി വിരിഞ്ഞു പൂന്തിങ്കള്‍
ചന്ദ്രികയില്‍ അഭയം പകരാന്‍..
ഇനി ഉണരു… രജനി…
ഉള്‍ക്കുളിരായി നിറയു

മുകവസന്തം വീണയില്‍ ഉറങ്ങി
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങള്‍
ഏകാന്ത സന്ധ്യയില്‍ ഇതളായ് കൊഴിഞ്ഞു
താമരമലരിന്‍ നൊമ്പരം
കാതരമായെന്‍ മാനസം

മുകവസന്തം വീണയില്‍ ഉറങ്ങി
മൂകവസന്തം…

Song : Mooka vasantham
Movie : Thalamura
Year : 1999
Singer(s) : KJ Yesudas
Music : Johnson Master
Lyricist : Kaithapram

Mooka vasantham veenayilurangi
pazhshruthi meetti bandhangal
ekaantha sandhyil ithalay kozhinju
thamara malarin nombaram
kaatharamaayen maanasam

mookavasantham veenayilurangi…
mookavasantham…

poya dinagalorormmayil othungi
aparaadhangal pin viliyaay
swayamaniyum kurishin munayil
keeri murinju iru hridayam
mulchediyil panineer malaraay
pin nizhalil viriyoo nee
ponnithal vadathe

mookavasantham veenayilurangi…
mookavasantham…

soorya vishaadamoranthiyil mungi
thaaramunarnnu thelivaanil
thaaraniyum mizhineerkkanavil
paathi virinju poonthinkal
chandrikayil abhayam pakaraan
iniyunaroo rajanee
ulkkuliraay nirayoo

Mooka vasantham veenayilurangi
pazhshruthi meetti bandhangal
ekaantha sandhyil ithalay kozhinju
thamara malarin nombaram
kaatharamaayen maanasam

mookavasantham veenayilurangi…
mookavasantham…

Lyrics – Ml
Lyrics – En