Mezhukuthirikal urukiyuruki

ഗാനം : മെഴുകുതിരികൾ ഉരുകിയുരുകി
ചിത്രം : ആദം ജോണ്‍
വര്‍ഷം : 2017
ആലാപനം‍ : പ്രിത്വിരാജ്
സംഗീതം : ദീപക് ദേവ്
ഗാനരചന : സന്തോഷ് വര്‍മ്മ

മെഴുകുതിരികൾ ഉരുകിയുരുകി
അകമേയുതിരും നോവിൽ 
നഗരവഴിയിൽ പകലുകളിലും
ഇരുളു കലരും നാളിൽ 
ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ ..
അഴലരുളി മാഞ്ഞതെന്തേ നീ 

പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ 
പതിയെ തഴുകാൻ മറന്നു ഞാൻ 
അകലെയൊരു കോണിൽ –
നീയിന്നേറെയുരുകുമ്പോൾ 
അരികിലിനി ഞാൻ വരാം 
ചിറകുമിനി ഞാൻ ഏകിടാം…

സമയനദിതൻ തിരയിലൊരുനാൾ 
തിരികെയൊഴുകാമെങ്കിൽ 
പഴയ നിമിഷം ഇനിയുമതുപോൽ 
നുകരുവാതിനായെങ്കിൽ 
കരതളിരിലെന്തരുളും പകരമായ് ഞാൻ 
അരികെയിനിയൊന്നു വരുമോ നീ 

പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ 
പതിയെ തഴുകാൻ മറന്നു ഞാൻ 
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ 
അരികിലിനി ഞാൻ വരാം 
ചിറകുമിനി ഞാൻ ഏകിടാം …

പിരിയുകിലുമെവിടെയോ
തുണയാരുളിയുണ്ടവൾ 
മുറിവുകളിലെന്നെ തലോടുവാൻ 
അനുദിനവുമവളിലെ ..
സ്വരമധുരമോർമ്മയായ് 
തളരുമൊരു നേരം ചൂടി ഞാൻ ..
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ 
പതിയെ തഴുകാൻ മറന്നു ഞാൻ 
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ 
അരികിലിനി ഞാൻ വരാം 
ചിറകുമിനി ഞാൻ ഏകിടാം …

Song : Mezhukuthirikal urukiyuruki
Movie : Adam Joan
Year : 2017
Singer(s) : Prithviraj
Music : Deepak Dev
Lyricist : Santhosh Varma

Mezhukuthirikal urukiyuruki
akameyuthirum novil
nagaravazhiyil pakalukalilum
irulu kalarum naalil
oru nizhalupol ithile ozhukiyo njaan
azhalaruli maanjathenthe nee

pozhiyumoru thaaramaayannenil vannu nee
pathiye thazhukaan marannu njaan
akaleyoru konil –
neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam…

samaya nadi than thirayiloru naal
thirikeyozhukaamenkil
pazhaya nimisham iniyumathupol
nukaruvathinaayenkil
karathalirilentharulum pakaramaay njaan
arikeyiniyonnu varumo nee

pozhiyumoru thaaramaayannenil vannu nee
pathiye thazhukaan marannu njaan
akaleyoru konil neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam…

piriyukilumevideyo
thunayaruliyundaval
murivukalilenne thaloduvaan
anudinavumavalile ..
swaramadhuramormmayaay
thalarumoru neram choodi njaan
pozhiyumoru thaaramaayannennil vannu nee
pathiye thazhukaan marannu njaan
akaleyoru konil –
neeyinnereyurukumbol
arikilini njaan varaam
chirakumini njaan ekidaam…

Lyrics – Ml
Lyrics – En