Marumanalinum thalir

ഗാനം : മരുമണലിനും തളിരണി
ചിത്രം : ക്യാംപസ് ഡയറി‍
വര്‍ഷം : 2017
ആലാപനം : പി. ജയചന്ദ്രന്‍
സംഗീതം : ബിജിബാല്‍
ഗാനരചന : റഫീഖ് അഹമ്മെദ്

മരുമണലിനും തളിരണിയുവാൻ തുയിലുണരണേ..
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ..
ഒരുമയോട് മനസ്സുകൾ ഉടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാൻ.. വരവേൽക്കാൻ ..

തകതകതകതകതകതക
തെയ് തെയ് തക തെയ്തോം
തകതകതകതകതകതക
തെയ് തെയ് തക തെയ്തോം

തിത്തിരി തിത്തിരി തം തം
തിത്തിരി തിത്തിരി തം

ഉഴുതിടാമിന്നു തരിശുകളെ
ഉറവിലൂറുന്ന നനവണിയാം
അരിയൊരീ ഭൂമി തൊഴുതുവാരാം
പുഴകളിതിലെയൊഴുകാം
ആനന്ദത്തേൻ കുടുമകൾ വീണു
ആനപ്പോളൻ വിത്തുമുണർന്നു
ആഴിക്കൊപ്പം നെഞ്ചിൽ തകിലടിയായ്

മരുമണലിനും തളിരണിയുവാൻ തുയിലുണരണേ
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ

നിറനിറക്കോലമുയരുകയായ്
പുതിയ സംക്രാന്തി പുലരുകയായ്..
പഴയ മണ്ണിന്റെയുൾക്കാമ്പിൽ
പുതിയ ചടുല ചലനം …
വാണിപ്പാട്ടേറ്റുണരണമിനിയും
നാടും വീടും വളരണമിനിയും
മാനത്തോളം പൊങ്ങും ചിറകടിയായ്

മരുമണലിനും തളിരണിയുവാൻ തുയിലുണരണേ
തരിശിലയിലും കുളിരൊഴുകുവാൻ മനസ്സുണരണേ
ഒരുമയോട് മനസ്സുകൾ ഉടലുകളായ്
കതിരണിയുമൊരു കനവായ്
വരവേൽക്കാൻ … വരവേൽക്കാൻ …..

Song : Marumanalinum thalir
Movie : Campus Diary
Year : 2017
Singer(s) : P Jayachandran
Music : Bijibal
Lyricist(s) : Rafeeq Ahamed

Marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane
orumayodu manassukal udalkalaay
kathiraniyumoru kanavaay
varavelkkaan varavelkkaan

thakathakathakathakathakathaka
they they thaka theythom
thakathakathakathakathakathaka
they they thaka theythom

thiththiri thiththiri tham tham
thiththiri thiththiri tham

uzhuthidaaminnu tharishukale
uraviloorunna nanavaniyaam
ariyoree bhoomi thozhuthuvaraam
puzhakalithileyozhukaam
aanandathen kudumakal veenu
aanappolan vithumunarnnu
aazhikkoppam nenchil thakiladiyaay
marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane

niranirakkolamuyarukayaay
puthiya sankraanthi pularukayaay
pazhaya manninteyulkkaampil
puthiya chadula chalanam
vaanippaateettunaranaminiyum
naadum veedum valaranaminiyum
maanatholam pongum chirakadiyaay

marumanalinum thaliraniyuvaan thuyilunarane
tharishilayilum kulirozhukuvaan manassunarane
orumayodu manassukal udalkalaay
kathiraniyumoru kanavaay
varavelkkaan varavelkkaan

Lyrics – Ml
Lyrics – En