Mankoodu

കവിത : മണ്‍കൂട്
വര്‍ഷം : 2018
രചയിതാവ് : മീര മയൂര

ഓര്‍മ്മകളില്‍ ചാരി നില്‍ക്കാന്‍
പറഞ്ഞിട്ടു പോയാല്‍
ഓര്‍മ്മകളും കരഞ്ഞു തളരുമ്പോള്‍
പിന്നെ നനയുന്ന മഴയില്‍
കയറിനില്‍ക്കാനൊരിടമില്ലാതെ..
ചൂടാനൊരു കുടയില്ലാതെ

കനത്തമഴയാണെനിക്കു ചുറ്റും
പിന്നെയിരുട്ടിന്റെ മേലാപ്പും
നിന്റെ തീരം കാണാനാവാതെ
തുഴയില്ലാ തോണിയേറി..
വഴിയറിയാതെ
ചുഴിയിലുഴറി..

കാവല്‍ക്കാരുടെ കണ്ണു വെട്ടിച്ച്
നിന്റെ മാടം തേടിയിറങ്ങി ഞാന്‍
കൂട്ടിനൊരു മണ്‍വിളക്കുമായി
നീയവിടെ ഉണ്ടെന്നുള്ള
അറിവില്‍…
നിശബ്ദ്ധത കനക്കുന്നൂ…

പക്ഷേ, ഞാനറിയുന്ന നീ
എന്നെ അറിയുകയില്ലല്ലോ…

Poem : Mankoodu
Year : 2018
Lyricist : Meera Mayoora

Ormmakalil chaari nilkkaan
paranjnjittu poyaal
ormmakalum karanjnju thalarumpol
pinne nanayunna mazhayil
kayarinilkkaanoritamillaathe..
choodaanoru kudayillaathe

kanaththamazhayaanenikku chuttum
pinneyiruttinte melaappum
ninte theeram kaanaanaavaathe
thuzhayillaa thoniyeri..
vazhiyariyaathe
chuzhiyiluzhari..

kaavalkkaarude kannu vettich
ninte maadam thediyirangi njaan
koottinoru manvilakkumaayi
neeyavide undennulla
arivil…
nisabdhatha kanakkunnu…

pakshe, njaanariyunna nee
enne ariyukayillallo…

Lyrics – Ml
Lyrics – En