Manikkuttikkurumpullorammini

ഗാനം : മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
ചിത്രം : കളിയൂഞ്ഞാല്‍‍
വര്‍ഷം : 1997
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : ഇളയരാജ
ഗാനരചന : കൈതപ്രം

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
തന്തന തന്തനന തന്തനാനാ തന്തനാനാനാ…
തന്തന തന്തനന തന്തനാനാ തന്തനാനാനാ

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
ഇത്തിരിപ്പൂവോ പൊൻമുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ
ഓമനയമ്പിളിയോ…..

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ…
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ..

നിന്റെയിളനീർ മൊഴിയിൽ കുളിരണിയും പുലരി
കവിളിൽ തെളിയും വാർമഴവില്ല്
നിന്റെയിളനീർ മൊഴിയിൽ കുളിരണിയും പുലരി
കവിളിൽ തെളിയും വാർമഴവില്ല്
മഴമേഘമുണരുന്നു കാർകൂന്തലിൽ
കൈക്കുമ്പിൾ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവിൻ ആനന്ദ മധുരം
കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ….

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ…
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ..
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ
ഓമനയമ്പിളിയോ…..

കരിമിഴികൾ വിടർന്നാൽ തിരയിളകും അഴക്
നീയെൻ കനവിൽ മായാജാലം
കരിമിഴികൾ വിടർന്നാൽ തിരയിളകും അഴക്
നീയെൻ കനവിൽ മായാജാലം
നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
നീയെന്റെയുള്ളിലെ ചിത്തിരപൂങ്കനവ്….

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ..
ഇത്തിരിപ്പൂവോ… പൊൻമുളം കാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടു തലോടുന്ന പൂങ്കാറ്റോ
ആലിപ്പഴം വീഴും ആവണിമേട്ടിലെ
ഓമനയമ്പിളിയോ…..
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ..
നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ..

Song : Manikkuttikkurumpullorammini
Movie : Kaliyoonjal
Year : 1997
Singer(s) : KJ Yesudas
Music : Ilayaraja
Lyricist(s) : Kaithapram

Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee
thanthana thanthanana
thanthanaana thanthanaanaanaa
thanthana thanthanana
thanthanaana thanthanaanaanaa

Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee
ithirippoovo ponmulam kaado
ettante nenchile thaaraatto
thottu thalodunna poonkaatto
aalippazham veezhum aavanimettile
omanayampiliyo…

Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee

Ninteyilaneer mozhiyil kuliraniyum pulari
kavilil theliyum vaarmazhavillu
mazhameghamunarunnu kaarkoonthalil
kaikkumpil nirayunnu kanakaambaram
neeyente aathmaavin aananda madhuram
kannippanamkili thaamarappoonkuruvi

Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee
ettante nenchile thaaraatto
thottu thalodunna poonkaatto
aalippazham veezhum aavanimettile
omanayampiliyo…

Karimizhikal vidarnnaal thirayilakum azhaku
neeyen kanavil maayaajaalam
nin vaakkilozhukunnu pullaankuzhal
nin nokkiluyarunnu chandrodayam
ninnil thudangunnu sooryodayangal
neeyenteyullile chithira ponkanavu

Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee
ithirippoovo ponmulam kaado
ettante nenchile thaaraatto
thottu thalodunna poonkaatto
aalippazham veezhum aavanimettile
omanayampiliyo…
Manikkuttikkurumpullorammini poovaali
ninne paattu padhippichathaaredee vaayaadee

Lyrics – Ml
Lyrics – En