Manassil kulirukorum

ഗാനം : മനസ്സില്‍ കുളിരുകോരും
ചിത്രം : ആദ്യത്തെ കണ്മണി
വര്‍ഷം : 1995
ആലാപനം : കെ.എസ്. ചിത്ര, ബിജു നാരായണന്‍
സംഗീതം : എസ്.പി. വെങ്കിടേഷ്
ഗാനരചന : ഐ. എസ്. കുണ്ടൂര്‍

മനസ്സില്‍ കുളിരുകോരും ഇളം
കതിരില്‍ കതിരുതേടും
പുളകമണികളോലും മനം
തളിരില്‍ തളിരുതേടും
നിറം വാരിവിതറി.. നിലാവായി നീളെ
ഇടം തേടിയലയു… കിനാവായി ദൂരെ
മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം
ഇതോ പൂന്തേന്മൊഴി

മനസ്സില്‍ കുളിരുകോരും ഇളം
കതിരില്‍ കതിരുതേടും
പുളകമണികളോലും മനം
തളിരില്‍ തളിരുതേടും

താരാട്ടിന്‍ കനിവും
നിറമാംഗല്യത്തികവും
ഇരുകരളൊരുസുഖ-
നവരസ സുരഭില ഗാഥാ
നീരാട്ടിന്‍ തെളിവും
മുഴുലാവണ്യത്തികവും
കതിരിടുമൊരു മൃദു-
തരളിത ശ്രുതിലയമാകാന്‍
പ്രണയകാവ്യസുധ ഹൃദയമാപിനിയില്‍
തേടും മണിനാദം
നിഴലുപാകിയതില്‍ ഉദയഗോപുരവും
കാണും കണികാണും
അലകടലിളകിടുമസുലഭനിരുപമ
ദിനം കാതോര്‍ത്തുഞാന്‍

മനസ്സില്‍ കുളിരുകോരും ഇളം
കതിരില്‍ കതിരുതേടും
പുളകമണികളോലും മനം
തളിരില്‍ തളിരുതേടും

തേന്‍ കൂട്ടില്‍ നിറയും
മധുരാഹ്നത്തിന്‍ കനിവായ്
ഉപവനനിരയിലെ അളികളിലുണരുമീ രാഗം
മാന്തോപ്പില്‍ വിരിയും
കണിമാമ്പൂവിന്‍ കുലയും
കസവണിഞൊറിയുമൊരിഴകളില്‍-
അനുപദമാടാന്‍
കനകകാല്‍ത്തളകള്‍ അണിയുവാനിനിയും
ദാഹം അതിമോഹം
പ്രണയവാഹിനിതന്‍ കനവിലിന്നുകുളിര്‍-
ചൂടി കതിരാടി
തരിവളയണിയുമൊരഭിനവ നിനവിതു-
നുകര്‍ന്നാകെ ഋതുവായ്

മനസ്സില്‍ കുളിരുകോരും ഇളം
കതിരില്‍ കതിരുതേടും
പുളകമണികളോലും മനം
തളിരില്‍ തളിരുതേടും
നിറം വാരിവിതറി.. നിലാവായി നീളെ
ഇടം തേടിയലയു… കിനാവായി ദൂരെ
മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം
ഇതോ പൂന്തേന്മൊഴി

Song : Manassil kulirukorum
Movie : Aadyathe Kanmani
Year : 1995
Singer : KS Chithra, Biju Narayanan
Music : SP Venkitesh
Lyricist : IS Kundoor

Manassil kulirukorum ilam
kathiril kathiruthedum
pulakamanikalolum manam
thaliril thaliruthedum
niram vaari vithari nilaavaayi neele
idam thediyalayu kinaavayi doore
mizhiyina thazhukiyoranimalar
mriduswaram itho poonthenmozhi

manassil kulirukorum ilam
kathiril kathiruthedum
pulakamanikalolum manam
thaliril thaliruthedum

thaaraattin kanivum niramaangalya thikavum
irukaraloru sukha navarasa surabhila gaadha
neeraattin thelivum muzhu laavanyathikavum
kathiridumoru mridu tharalitha sruthilayamaakan
pranayakaavya sudha hridayamaapiniyil
thedum mani naadam
nizhalupaakiyathil udayagopuravum kaanum kani kaanum
alakadal ilakidum asulabha nirupama dinam kaathorunjan

manassil kulirukorum ilam
kathiril kathiruthedum
pulakamanikalolum manam
thaliril thaliruthedum

then koottil nirayum
madhuraahnathin kaniyaay
upavana nirayile
alikalilunarumee raagam
maanthoppil viriyum kani
maampoovin kulayum
kasavani njoriyumorizhakalil
anupadamaadaan
kanaka kaalthalakal aniyuvaaniyum
daaham athimoham
pranava vaahinithan kanavilinnu
kulir choodi kathiraadi
tharivalayaniyumorabhinava ninavithu
nukarnnaake rithuvaay

Manassil kulirukorum ilam
kathiril kathiruthedum
pulakamanikalolum manam
thaliril thaliruthedum
niram vaari vithari nilaavaayi neele
idam thediyalayu kinaavayi doore
mizhiyina thazhukiyoranimalar
mriduswaram itho poonthenmozhi

Lyrics – Ml
Lyrics – En