Madhyahna Sooryante

ഗാനം : മദ്ധ്യാഹ്ന സൂര്യന്റെ
ചിത്രം : ആറടി
വര്‍ഷം : 2017
ആലാപനം‍ : രമേഷ് നാരായണന്‍
സംഗീതം : രമേഷ് നാരായണന്‍
ഗാനരചന : രാജീവ് ആലുങ്കല്‍

മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..

സന്ധ്യകള്‍ പോലുമാ-സ്നേഹസാരങ്കിയെ
നെഞ്ചോടു ചേര്‍ക്കാതെ പോയോ…
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..

ആരുടെ കനവിലെ നന്മയില്‍ നിന്നും
ആറടി മണ്ണു പതിച്ചു കിട്ടും
വേദാന്ത ജന്മത്തിന്‍ വേനല്‍ വേദന
കലമേ നീയും തിരിച്ചറിഞ്ഞു…
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..

നേരിന്റെ നെറുകയില്‍ സ്മൃതിയുടെ മൌനം
അവസാന നിദ്രയും കൊതിച്ചു നില്പൂ…
കടലാഴമുണരുന്ന നീതി പ്രവാഹമേ..
കൈത്തിരി മുന്നില്‍ തെളിച്ചുവയ്ക്കു….

മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..
സന്ധ്യകള്‍ പോലുമാ-സ്നേഹസാരങ്കിയെ
നെഞ്ചോടു ചേര്‍ക്കാതെ പോയോ…

മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..

Song : Madhyana Sooryante
Movie : Aaradi
Year : 2017
Singer : Ramesh Narayanan
Music : Ramesh Narayanan
Lyricist : Rajeev Alunkal

Madhyaahna sooryante mandasmithangale
madhumaasamariyaathe poyo..
madhyaahna sooryante mandasmithangale
madhumaasamariyaathe poyo..

Sandyakal poluma-snehasaarankiye
nenjodu cherkaathe poyo…
madhyaahna sooryante mandasmithangale
madhumaasamariyaathe poyo..

Aarude kanavile nanmayil ninnum
aaradi mannu pathichu kitum
vedantha janmathin venal vedana
kalame neeyum thiricharinju
madhyaahna sooryante mandasmithangale
madhumaasamariyaathe poyo..

Nerinte nerukayil smrithiyude mounam
avasana nidrayum kothichu nilpu…
kadalaazhamunarunna neethi pravaahame
kaiththiri munnil thelichuvaykku….

Madhyaahna sooryante mandasmithangale
madhumaasamariyaathe poyo..
sandyakal poluma-snehasaarankiye
nenjodu cherkaathe poyo…

Madhyana sooryante mandasmithangale
madumaasamariyaathe poyo..

Lyrics – Ml
Lyrics – En