Madhana Vanadheviyo

Movie

Parankimala

Music by

Afsal Yusuf

Lyrics by

Murukan Kattakkada

Singer(s)

Ganesh Sundaram, Vaishakhi

Release

Song

Madhana Vanadheviyo

സസനി സസനി സസഗരീസനി
സസനി സസനി സസപഗാരി
സസനി സസനി സസനി സരിഗമപാ…
ഗമപാ മമപാ..മപഗരി…
ഗമപാ മമപാ..മപഗരിസനീ…

മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ…
നനവാര്‍ന്ന ചുണ്ടിലെ…മധുരം പകര്‍ന്നു നീ
പ്രണയവതിയായ് നീ ചേരുമോ…
ആലിംഗനങ്ങളില്‍ മിഴികൂമ്പി നില്‍ക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ…
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ…

കാമദേവനഴകാര്‍ന്നു വന്നു മലരമ്പു തന്ന രാവില്‍
മാറില്‍ എന്റെ മണിമാറില്‍ നിന്റെ ചുടുശ്വാസരോമഹര്‍ഷം
താഴ്വാരമാകെയേതോ പൂവാക പൂത്ത ഗന്ധം
ഒത്തുചേര്‍ന്നു നമ്മളിന്നു തരളം തനുവില്‍…
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ…

കാട്ടുമുല്ലയൊരു പാട്ടുപാടി വരുമീ വസന്ത നദിയില്‍
നീന്തിവന്ന ചെറു മോഹഹംസമിണചേര്‍ന്ന നീലരാവില്‍
ഞാനെന്റെ സ്നേഹമാകെ നിന്‍ മാറിലാകെ ചാര്‍ത്തും
രാഗമായി താളമായി പടരുക പ്രിയനേ…

മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ…
ആലിംഗനങ്ങളില്‍ മിഴികൂമ്പി നില്‍ക്കവേ
ആത്മാവിലായിരം കുടമുല്ല പൂക്കവേ
മദന വനദേവിയോ മധുചന്ദ്രലേഖയോ
ഹൃദയവധുവായ് നീ പോരുമോ…