Maaleyam maarod

ഗാനം : മാലേയം മാറോടലിഞ്ഞും
ചിത്രം : തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍
വര്‍ഷം : 1995
ആലാപനം : കെ.എസ്. ചിത്ര
സംഗീതം : ശരത്
ഗാനരചന : ഗിരീഷ് പുത്തെഞ്ചേരി

മാലേയം മാറോടലിഞ്ഞും
മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും
മഞ്ഞില്‍ കുതിര്‍ന്നാടും
പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലിപ്പൂവിന്‍
നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ……

മാലേയം മാറോടലിഞ്ഞും
മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും

താ തജം തകിട തരികിട തോം
താ തജം തകിട

തിങ്കള്‍പ്പൂന്തെല്ലൊരുക്കാന്‍
തങ്കം കാച്ചുന്ന മെയ്യില്‍
ഹാ ഹാ ഹാ………
മഞ്ഞള്‍ പൂവാകചേര്‍ത്തും
നല്ലൊരെള്ളെണ്ണ തേച്ചും
പൊന്നാമ്പല്‍ പൊയ്കയില്‍
നീരാടും നേരമായി
തേവാരക്കൊട്ടിലില്‍
ചാന്താടും കാലമായ്
ഹാ……ആഹാഹഹാ……

മാലേയം മാറോടലിഞ്ഞും
മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും

തത്തജം തകിട തകിട തരികിട
തോം താ തജം തകിട

നാലില്ലം ചില്ലുവാതില്‍
ചാരേ നീ മെല്ലെ ചാരി
ഹാ ഹാ ഹാ……
ചാഞ്ചാടും മഞ്ചമേറി
താംബൂലത്താലമേന്തി
സല്ലാപം ചൊല്ലിയും
സംഗീതം മൂളിയും
മിന്നായം മിന്നുമീ
പൊന്‍‌ദീപം ഊതി ഞാന്‍
ഹാ………ആഹാഹഹാ….

മാലേയം മാറോടലിഞ്ഞും
മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും

Song : Maaleyam maarodalinjum
Movie : Thacholi Vargheese Chekavar
Year : 1995
Singer : KS Chithra
Music : Sharreth
Lyricist : Gireesh Puthenchery

Maaleyam maarodalinjum
maikkannil maampoo virinjum
manjil kuthirnnadum ponninaada
onnonnaayi azhinjum
ninte nenchin chendumalli poovin nertha
chellakoombulanjum
aaha ha haaaaa…

Maaleyam maarodalinjum
maikkannil maampoo virinjum

tha thajam thakita tharikita thom
tha thajam thakita..

thingal poonthellorukkaan
thankam kaachunna meyyil
haa haa haa
manjal poovaaka cherthum
nallorellenna thechum
ponnambal poykayil
neeradum neramaayi
thevaara kottilil
chaanthaadum kaalamaay
aahaa.. haaaaaa…..

Maaleyam maarodalinjum
maikkannil maampoo virinjum

tha thajam thakita
naalillam chillu vaathil
chaare nee melle chaari
haa haa haa haa
chaanjaadum manchameri
thamboola thalamenthi
sallapam cholliyum
sangeetham mooliyum
minnaayam minnumee..
pondeepam oothi njan..
aahaa.. haaaaa….

Maaleyam maarodalinjum
maikkannil maampoo virinjum

Lyrics – Ml
Lyrics – En