Kunchirakkottu Kaali Movie News

Kunchirakkottu Kaali Movie News

പൃഥ്വിരാജിന്റെ പുതിയ പ്രോജക്ട്
പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമ ഒരുങ്ങുന്നു. കുഞ്ചിറക്കോട്ടു കാളി എന്ന ബിഗ്ഗ് ബജറ്റ് ചിത്രമാണു പൃഥ്വിരാജിന്റെ പുതിയ പ്രോജക്ട്. നാടിന് വേണ്ടി പടവെട്ടി വീരമൃത്യു മരിച്ച അറിയപ്പെടാതെ പോയ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്.

ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. ആ വേണാടിലെ വീരന്മാരുടെ കഥ. തിരുമാലനായകനെ പലവട്ടം തോല്പ്പിച്ച ഇരവിക്കുട്ടി പിള്ള വലിയ പടതലവനും അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി കുഞ്ചിറക്കോട്ട് കാളിയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. നാടിനു വേണ്ടി ജീവന്‍ ബലി കഴിച്ച ഒരു പോരാളിയുടെ കഥയുമായി പൃഥ്വിരാജ് എത്തുമ്പോള്‍ അതു മലയാള സിനിമയില്‍ മികച്ച ഒരു ദ്രിശ്യാവിഷ്ക്കരമാവുമ്മെന്നതില്‍ സംശയമില്ല.ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Read – Ml